Chapter Title : അമ്മുവെന്ന ഞാൻ 2 [ദേവജിത്ത്]
പുഞ്ചിരിയും ആശ്ചര്യവും നീട്ടിയെറിഞ്ഞു എന്നാൽ അവളുടെ കണ്ണുകൾ തന്റെ മാമിയുടെ മുഖം തേടുകയായിരുന്നു.
" എടി , അമ്മു അവിടെ നിൽക്കേടി നീ എന്ത് പോക്കാണ് ഈ പോവുന്നത് .ഞങ്ങളൊക്കെ ഇവിടെ നിൽക്കുന്നത് നിനക്ക് കണ്ടൂടെ " പുറകിൽ നിന്നുള്ള ശബ്ദം അവളെ ഒരു നിമിഷം പിടിച്ചു നിർത്തി.
അവൾ തിരിഞ്ഞു നിന്നു , നിറഞ്ഞ പുഞ്ചിരിയുമായി കസിൻ രാധിക അവൾക്ക് നേരെ നടന്നടുത്തു..
എം.ബി.എ കഴിഞ്ഞു നിൽക്കുകയാണ് രാധിക . അമ്മയുടെ ബന്ധത്തിൽ പെണ്കുട്ടികളുടെ ഇടയിലെ മൂത്തയാൾ ആയത് കൊണ്ട് തന്നെ പെണ്കുട്ടികള്ക്ക് അല്പം പേടിയും ബഹുമാനവുമൊക്കെ രാധികയോടുണ്ട്.
" നീയെങ്ങോട്ടു ഓടി പോവുകയാണ് കുതിരയെ പോലെ " "അത് ചേച്ചി , ഞാൻ പുതിയ വീടൊക്കെ കണ്ട ആകാംക്ഷയിൽ .." "ഓ, അതാണ് കാര്യമല്ലേ , ഞാൻ കരുതി ഞങ്ങളൊക്കെ അന്യർ ആയെന്നു.." " അയ്യോ , ചേച്ചി അങ്ങനെ ഒന്നും പറയല്ലേ . ഒരു തെറ്റുപറ്റി ഇനി അതിൽ കൊല്ലാക്കൊല ചെയ്യേണ്ട "
" ഹ , എന്നാൽ ഇവിടെ വന്നിരി ചോദിക്കട്ടെ വിശേഷങ്ങൾ " രാധിക ഹാളിലെ സോഫയിൽ ഇരുന്ന് കൊണ്ട് അമ്മുവിന്റെ കൈ പിടിച്ചു തന്റെ അടുത്തിരുത്തി. അമ്മു യാതൊരു വികാരവും കൂടാതെ രാധികയുടെ അടുത്ത് ഇരുന്നു.
"നിനക്കെന്നാടി പറ്റിയെ ? ഒരു മാതിരി ചത്ത കോഴിയെ പോലെ.." രാധിക അമ്മുവിന്റെ മുടി മാടിയൊതുക്കി ചോദിച്ചു.
"ഹേയ് ഒന്നുമില്ല , എനിക്ക് നല്ല സുഖം ഇല്ലായിരുന്നു ... പനി ആയിരുന്നു കുറച്ച് ദിവസമായിട്ടു. കഴിഞ്ഞ ദിവസമാണ് തല പൊങ്ങിയത് .."
💬 Comments
View all comments