Chapter Title : അമ്മുവെന്ന ഞാൻ 2 [ദേവജിത്ത്]
എന്റെ പൊന്നു ചേച്ചി , പ്രേമം ഒന്നും എനിക്ക് താത്പര്യമില്ല " " പിന്നെ നിനക്ക് എന്തിനോട താത്പര്യം " അമ്മുവിന്റെ കണ്ണുകളിൽ നോക്കി രാധിക ചോദ്യം എറിഞ്ഞു ...
അമ്മുവിന്റെ കണ്ണുകളിൽ ചോദ്യം സൃഷ്ടിച്ച തിര രാധികയിൽ കൂടുതൽ ചോദ്യങ്ങൾക്ക് വേണ്ടി വഴി തുറന്നിട്ടു.
" എനിക്കങ്ങനെ പ്രത്യേക ഇഷ്ടങ്ങൾ ഒന്നും തന്നെയില്ല , ചേച്ചി എന്താ ഇങ്ങനെയൊക്കെ ചോദിക്കുന്നത് "
"ഒന്നുമില്ലേ? പിന്നെ എന്തിനാ എന്റെ ചോദ്യം കേട്ട് നീ ഞെട്ടിയത്" " ഞെട്ടിയെന്നോ ,ഞാനോ ഈ..ഈ.. വെറുതെ ഓരോന്ന് പറഞ്ഞോ " അമ്മു മറുപടി നൽകി.
" ആഹ് , അതൊക്കെ പോവട്ടെ ഞാൻ അധികം ചോദിക്കുന്നില്ല , നീ എന്തൊക്കെയോ എന്റെ അടുത്ത് നിന്നും മറയ്ക്കുന്നുട് , സാരമില്ല ഞാൻ ശരിയാക്കാം "
അവർ പതിയെ നടന്നു ശ്രീജിയുടെ പഴയ വീടിന്റെ അടുത്തെത്തി ..
" നമുക്ക് ഇവിടെ കുറച്ചു നേരം ഇരിക്കാം എന്തൊരു വെയിലാണ് ഹോ , കറുത്ത് പോവും ഞാൻ"
" അത് ശരിയാ ചേച്ചി കറുത്താൽ കാണാൻ ഒരു ഭംഗിയും കാണില്ല " അമ്മു അതിനിടയിൽ കേറി കമന്റ് പറഞ്ഞു .
പോടി , എന്നും പറഞ്ഞു രാധിക കൈ ഓങ്ങിയ നിമിഷത്തിൽ അമ്മു ഓടി മാറി..
അവിടെ നിൽക്കേടി എന്നും പറഞ്ഞു രാധിക പുറകെ ഓടി... അമ്മു ഓടി അവസാനം എത്തിയത് പഴയ വിറക് പുരയുടെ സമീപത്തായിരുന്നു.. ഇനി ഓടാൻ വഴിയില്ല അപ്പുറം തോടാണ് ..അമ്മു അവിടെ നിന്ന് കിതച്ചു..
പുറകെയോടി എത്തിയ രാധികയും അവൾക്ക്
💬 Comments
View all comments