Chapter Title : അമ്മുവെന്ന ഞാൻ 2 [ദേവജിത്ത്]
വെറുതെ സംസാരിച്ചു വഷളാക്കുന്നില്ല.." രാധിക അമ്മയെ നോക്കി പറഞ്ഞു. " ആഹ് , നിങ്ങൾ എന്ന ഇവിടെ ഇരിക്ക് ഞാൻ ശ്രീജിയെ ഒന്നു കാണട്ടെ " എന്നും പറഞ്ഞു 'അമ്മ എണീറ്റ ഉടൻ തന്നെ "ഞാനും വരുന്നെന്നു" പറഞ്ഞുകൊണ്ട് അമ്മുവും ചാടി എണീറ്റു.
" നീ അവിടെ ഇരിക്ക് , അങ്ങനെ ഇപ്പോൾ എന്റെ കയ്യിൽ നിന്നും നീ രക്ഷപെടാൻ നോക്കേണ്ട , നമുക്ക് ഒന്നു നടന്നിട്ട് വരാം.." രാധിക അമ്മുവിന്റെ കൈ പിടിച്ചു കൊണ്ടു പുറത്തേക്ക് ഇറങ്ങി ..
നാട്ടിൻപുറത്തിന്റെ എല്ലാ ഭംഗിയും ആവാഹിച്ച പ്രദേശമായിരുന്നു അത് ..ചുറ്റിനും വയലും പുറകിൽ കായലും ഒത്തിണങ്ങിയ പ്രദേശം അതിനു ഒത്ത നടുക്കാണ് പുതിയ വീട് നിൽക്കുന്നത്. ഇളം കാറ്റ് വീഴുന്ന പറമ്പിലൂടെ അമ്മുവും രാധികയും നടന്നു തുടങ്ങി ...
കുറച്ചു നേരത്തെ അവരുടെ നിശ്ശബ്ദതയ്ക്ക് ഇടവേള നൽകി രാധിക അമ്മുവിനോട് സംസാരിക്കാൻ തുടങ്ങി ..
" എന്താ അമ്മു , നിനക്കെന്തു പറ്റി ? പഴയ ഒരു ഉഷാർ ഒന്നും ഇപ്പോൾ ഇല്ലാലോ ,ഞാൻ ഇടക്കൊക്കെ നിന്റെ ഇൻസ്റ്റാഗ്രാം നോക്കാറുണ്ട് അപ്പോഴെല്ലാം ഒരുതരം പ്രേമം കലർന്ന ചിത്രങ്ങൾ ആണല്ലോ ? "
അമ്മു ഒരു നിമിഷം രാധികയുടെ മുഖത്തേക്ക് നോക്കി നോട്ടം തിരിച്ചു
"അത് ചേച്ചി , കൂട്ടുകാർ അയച്ചു തരുമ്പോ അതിലെ നല്ലത് നോക്കി ഇടുന്നതാണ് അല്ലാതെ വേറെ ഒന്നുമില്ല .. " "അങ്ങനെ ആണോ , എന്നാൽ കുഴപ്പമില്ല, അല്ലാതെ പ്രേമം ഒന്നും തലയിൽ കയറിയത് അല്ലല്ലോ അല്ലെ "
"ഹേയ് അങ്ങനെ ഒന്നുമില്ല
💬 Comments
View all comments