Chapter Title : അമ്മയാണെ സത്യം 14 [Kumbhakarnan]
അയാൾ മേശക്കരികിലേക്ക് കസേര നീക്കിയിട്ട് അതിലിരുന്നു കപ്പ് കൈയിലെടുത്തു.
"എനിക്ക് കൂടുതൽ ദിവസമൊന്നും ഇവിടെ നിൽക്കാൻ പറ്റില്ല.. മാക്സിമം ഒരാഴ്ച്ച. അതിനുള്ളിൽ എന്റെ പേരിൽ അമ്മ എഴുതിത്തന്ന ആ നാലേക്കർ തെങ്ങിൻ പുരയിടമുണ്ടല്ലോ... അത് വിൽക്കണം."
പുഴക്കക്കരെയാണ് ആ പുരയിടം. അത് ഏതോ മാപ്ലമാർക്ക് പാട്ടത്തിന് കൊടുത്തിരിക്കുകയാണ്.കാരണം മറ്റൊന്നുമല്ല താനും മോനും അതിൽ നിന്നുള്ള ആദായം എടുക്കരുത്. അത്ര തന്നെ .അല്ലെങ്കിലും ആർക്ക് വേണം ഇയാളുടെ കോപ്പ്. തനിക്കുള്ളത് തന്റെ അച്ഛൻ സമ്പാദിച്ചിട്ടുണ്ട്. കണ്ണനുള്ളത് ഇവിടെ ഇങ്ങേരുടെ അച്ഛൻ അവന്റെ പേരിൽ എഴുതി വച്ചിട്ടുമുണ്ട്. ഈ വലിയ വീടും അതിനു ചുറ്റുമുള്ള ഏക്കറ് കണക്കിന് പുരയിടവും. ഇനി ഇങ്ങേരുടെ പേരിലുള്ള നാലേക്കർ വിറ്റാലെന്ത്... വിറ്റില്ലെങ്കിലെന്ത്.!!!
അതുകൊണ്ട് അയാൾ പറഞ്ഞത് കേട്ട് അവൾക്ക് പ്രത്യേക വികാരമൊന്നും തോന്നിയില്ല.
"ഗൾഫിൽ പുതിയ ഒരു ബിസിനസ് കൂടി സ്റ്റാർട്ട് ചെയ്യാൻ പ്ലാനുണ്ട്. കൈയിലുള്ളത് മുഴുവൻ കൂട്ടിയാലും തികയില്ല. അതുകൊണ്ടാണ്..."
"ഇനിയിപ്പോ അതൂടിവിറ്റാൽ നാടുമായുള്ള ബന്ധം തീർന്നുകിട്ടുമല്ലോ.. നടക്കട്ടെ..."
അത്രയും പറഞ്ഞിട്ട് അവൾ പുറത്തേക്ക് നടന്നു. മനസ് ആകെ പിടിവിട്ടു പോകുന്നു. കുറച്ചു ദിവസമായി ഇരുളടഞ്ഞു കിടന്നിരുന്ന ജീവിതത്തിലേക്ക് വെളിച്ചത്തിന്റെ ഒരു നിറകതിർ ജ്വലിച്ചുയർന്നതായിരുന്നു. പഴയ നരക ജീവിതമൊക്കെ മറന്ന് പുതിയൊരു ജന്മമെടുത്തപോലെ താൻ സന്തോഷിച്ചതായിരുന്നു ...പക്ഷെ.....ഇപ്പോൾ.
അടുക്കളയുടെ പിറകിലൂടെ അവൾ പുഴവക്കത്തേക്ക് നടന്നു. മനസ്സിൽ ആകെയൊരു ഭാരം. കുളിപ്പുരയിലേക്കുള്ള പടവുകളിലൊന്നിൽ അവളിരുന്നു.
വിൽക്കാൻ പോണത്രെ. വിറ്റോട്ടെ . തനിക്കെന്ത് ? പക്ഷേ എന്തിന് കള്ളം പറയുന്നു ?. ഗൾഫിൽ ഭാര്യയെപ്പോലെ ഒരുത്തിയെ താമസിപ്പിച്ചിട്ടുണ്ടല്ലോ. അവൾക്ക് കൊടുക്കാനായിരിക്കും ഈ പണം. ബിസിനസ് പോലും
💬 Comments
View all comments