Chapter Title : അമ്മയാണെ സത്യം 3 [Kumbhakarnan]
ആ നിലവിളി കേട്ടപ്പോൾ ഇരുട്ടിൽ നിന്നും ഓടിയിറങ്ങി ചെല്ലാൻ മനസ്സു വെമ്പി. എങ്കിലും നിയന്ത്രിച്ചു. എന്നെ തല്ലിയില്ലേ... കുറെ സങ്കടപ്പെട്ടോളൂ...സാരമില്ല.
വാതിലിൽ നിന്നും ആ മുഖം മാഞ്ഞു.ഒരു തേങ്ങൽ പടവുകൾ കയറി അകന്നുപോയി.
സൂര്യൻ ഉച്ചിയിലെത്തി. മൊബൈൽ ഒന്നെടുത്ത് ഓൺ ചെയ്തു. അമ്മയുടെ മുപ്പതിൽ അധികം മിസ്ഡ് കോളുകൾ.
എന്തു വേണമെന്നറിയാതെ ഞാൻ അവിടെയിരുന്നു. പിന്നെ വീട്ടിലേക്ക് നടന്നു
💬 Comments
View all comments