Chapter Title : അമ്മയാണെ സത്യം 3 [Kumbhakarnan]
കാറ്റിൽ കണ്പോളകൾ അടഞ്ഞു വന്നു. എത്രനേരം ആ കിടപ്പ് കിടന്നു എന്നറിയില്ല. ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണ് ഉണർന്നത്.
"രേവൂട്ടീ കോളിങ്..."
കട്ട് ചെയ്തു. സമയം നോക്കി .പത്തുമണി കഴിഞ്ഞു.
വീണ്ടും നാലഞ്ചു തവണ റിംഗ് ചെയ്തു. അപ്പോഴൊക്കെ കട്ട് ചെയ്തിട്ട് ഫോൺ സ്വിച്ച് ഓഫ് ചെയ്തു വച്ചു.
വിശക്കുന്നു. രാത്രിയിൽ കഴിച്ച ബിരിയാണിയുടെ പവർ ഒക്കെ എപ്പോഴേ പോയി. വിശപ്പടക്കാൻ എന്താണൊരു മാർഗ്ഗം. പടവുകൾ കയറി പുരയിടത്തിലേക്ക് നോക്കി. അൽപ്പം അകലെ വാഴത്തോട്ടത്തിൽ ഒരു മഞ്ഞനിറം. നേരെ അവിടേക്ക് നടന്നു. മറ്റു വാഴകൾക്കിടയിൽ ഒരു കുല നന്നായി പഴുത്തു നിൽക്കുന്നുണ്ട്. വാഴയിലയിൽ പിടിച്ചു വലിച്ചു. വാഴ ഒടിഞ്ഞു കുല കൈയെത്തുന്ന ഉയരത്തിലെത്തി.ഒരു പഴം ഉരിഞ്ഞെടുത്തു. പൂവൻ പഴമാണ്. നല്ല മധുരം. അഞ്ചാറു പഴങ്ങൾ ഉള്ളിൽ ചെന്നപ്പോഴേക്കും വിശപ്പ് മാറി.
വീണ്ടും കുളിപ്പുരയിലേക്ക് കയറി പഴയ സ്ഥാനത്ത് കിടന്നു.
ആരുടെയോ ശബ്ദം കേൾക്കുന്നുണ്ട്...
കാത് കൂർപ്പിച്ചു ശ്രദ്ധിച്ചു.
"മോനേ..... മോനേ...."
അതേ, അമ്മയുടെ ശബ്ദമാണ്. അത് അടുത്തടുത്ത് വരുന്നുണ്ട്...
ഞാൻ എഴുനേറ്റു ഒരു മൂലയിലെ ഇരുട്ടിൽ പതുങ്ങിയിരുന്നു. പടവുകളിലൂടെ താഴേക്കും പിന്നെ തിരിച്ചും ആ ശബ്ദം ഒരു തേങ്ങൽ പോലെ ഉയർന്നു നീങ്ങി.
പെട്ടെന്ന് കുളിപ്പുരയുടെ വാതിലിലൂടെ അമ്മയുടെ മുഖം ഉള്ളിലേക്ക് എത്തി നോക്കി. കരഞ്ഞു കലങ്ങിയ കണ്ണുകൾ..വിതുമ്പുന്ന ചുണ്ടുകൾ...
"മോനേ... ന്റെ പൊന്നുമോനേ... എവിടെയാ നീ. ..."
ആ നിലവിളി കേട്ടപ്പോൾ ഇരുട്ടിൽ നിന്നും ഓടിയിറങ്ങി ചെല്ലാൻ മനസ്സു വെമ്പി. എങ്കിലും നിയന്ത്രിച്ചു. എന്നെ തല്ലിയില്ലേ... കുറെ സങ്കടപ്പെട്ടോളൂ...സാരമില്ല.
വാതിലിൽ നിന്നും ആ മുഖം മാഞ്ഞു.ഒരു
💬 Comments
View all comments