Chapter Title : അമ്മായിഅമ്മയുടെ ചക്കയരക്ക് 3 [ചേതൻ]
പേര് പറയും എന്ന് എനിക്ക് അറിയാവുന്നതുകൊണ്ടുതന്നെ, ഞാൻ വേറൊരാളുടെ പേര് പറഞ്ഞു...
അമ്മ : അതുവേണ്ട മോനെ...
നമുക്ക് ഭാഗവതരുടെ അടുത്ത് തന്നെ പോകാം... വാഴ്ത്തപ്പെട്ട ഇല്ലമാണ് അദ്ദേഹത്തിന്റെ,
പറയുന്നത് അച്ചട്ടാ.
നമ്മുടെ പ്രശ്നം ചിലപ്പോൾ ഇതോടുകൂടി തീരും...
അപ്പു : അതെ വിജി.. ചെറുപ്പം മുതൽ ഞാനും പുള്ളിയെ കാണുന്നതാ,നമുക്ക് അവിടെ തന്നെ പോകാം...
ഞാൻ മനസ്സിൽ സന്തോഷം കൊണ്ട് തുള്ളിച്ചാടി...
ഞങ്ങൾ അധികം താമസിക്കാതെ,
പിറ്റേന്ന് രാവിലെ തന്നെ ഒരുങ്ങിയിറങ്ങി, ഇല്ലത്തേക്ക് തിരിച്ചു...
പോകുമ്പോഴും എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു..
തിരുമേനി എന്ത് പ്ലാൻ ആകും ഇട്ടിട്ടുണ്ടാവുക.എങ്ങനെയാവും നടപ്പിലാക്കുക...
അവസാനം എന്റെ ചോദ്യങ്ങൾക്കുത്തരത്തിനായി ഞങ്ങൾ അദ്ദേഹത്തിന്റെ പ്രശ്നം വെക്കുന്ന മുറിയിലേക്ക് കയറിയിരുന്നു..
എന്നെ കണ്ടതും,അദ്ദേഹം കണ്ണുകൊണ്ട് ഒരു സിഗ്നലും തന്നു...
തിരുമേനി :എന്താ ബായ് തമ്പുരാട്ടി. കുടുംബം മുഴുവനും ഉണ്ടല്ലൊ?
അമ്മ :അത് പിന്നെ കുടുംബത്തിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നി. അങ്ങനെ വന്നതാ..
തിരുമേനി : ആണോ എങ്കിൽ നോക്കി കളയാം...
ശേഷം പലകച്ചുവടിയിലേക്ക് നത്തയ്ക്കാ മണികളും,കളങ്ങളും മാറ്റി എനിക്കായുള്ള കരുക്കൾ നീക്കിക്കൊണ്ടിരുന്നു...
അവസാനം തിരുമേനി താടിക്ക് കൈ കൊടുത്ത്, ഒരു നിമിഷം പകച്ചുനിൽക്കുന്ന പോലെ ഞങ്ങളുടെ മുന്നിൽ ഇരുന്നു...
അമ്മ : എന്തുപറ്റി? തിരുമേനി എന്തെങ്കിലും പ്രശ്നം?
തിരുമേനി :നടക്കാൻ പാടില്ലാത്തത് നടന്നിരിക്കുന്നു..
അപ്പു : എന്തുപറ്റി തിരുമേനി?തെളിച്ചു പറയൂ...!
തിരുമേനി :ബായ് തമ്പുരാട്ടിയുടെ ശരീരത്തിൽ ഒരു ആത്മാവ് പ്രവേശിച്ചിരിക്കുന്നു..
അമ്മയും അപ്പുവും ഇരുന്നിടത്ത് ഇരുന്നു കിടുകിടാ വിറക്കാൻ തുടങ്ങി...
തിരുമേനിയുടെ അടുത്ത നീക്കങ്ങൾ കേൾക്കുവാനായി ഞാൻ വെമ്പൽ കൊള്ളുകയായിരുന്നു...
അപ്പു
💬 Comments
View all comments