Chapter Title : അമ്മയിൽ നിന്ന്..അമ്മയിലേക്ക് 1 [കഥാകാരൻ]
നോക്കിയപ്പോൾ അമ്മയെ കാണാനില്ല രാവിലെ തന്നെ എണീറ്റ് ഇരിക്കുന്നു ഞാൻ ബാത്റൂം നോക്കി അവിടെയുമില്ല ഞാൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ അമ്മ അവിടെ കൂട്ടുകാരുമായി സംസാരിച്ചു നിൽക്കുന്നു.ഞാൻ പെട്ടന്ന് തന്നേ കുളിച്ചു ഡ്രസ്സ് ഒക്കെ മാറി എല്ലാതും പാക്ക് ചെയ്തു
പുറത്തേക്കിറങ്ങി. അപ്പോഴേക്കും മിക്കവരും വണ്ടിയിൽ കേറി ഇരുപ്പായി. അരുണേട്ടൻ വിളിച്ചു ഡാ വാ വേഗം കേറൂ ഇനി വൈകിപ്പിക്കണ്ട.. ഞാനും വണ്ടിയിൽ കേറി.
കേറുമ്പോൾ ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി എന്നെ ഒന്ന് നോക്കുക പോലും അമ്മ ചെയ്തില്ല. അങ്ങനെ യാത്ര ആരംഭിച്ചു.. ഇന്നലത്തെ ക്ഷീണം ഉള്ളകാരണം ഞാൻ ഒന്ന് മയങ്ങി.
കണ്ണ് തുറന്നപ്പോൾ എല്ലാവരും ഒരു ചായ കുടിക്കാൻ ഇറങ്ങി നിൽക്കുന്നു. ഞാൻ പുറകിലത്തെ സീറ്റിൽ ആയിരുന്നു ഇരുന്നിരുന്നത്. ഞാൻ ഉറങ്ങുന്നത് കൊണ്ടാവാം എന്നെ വിളിക്കാതെ എല്ലാരും ചായ കുടിക്കാൻ ഇറങ്ങിയത്.ഞാൻ ഗ്ലാസ് നീക്കി പുറത്തേക്ക് നോക്കി അമ്മ അവിടെ ഒരു കൂട്ടുകാരിയുടെ കൂടെ നിൽക്കുന്നുണ്ട്.മുഖത്തേക്ക് നോക്കിയപ്പോ
അവിടെ നിന്ന് സംസാരിക്കുന്നുണ്ടെങ്കിലും അമ്മയുടെ മനസ്സ് വേറെ എവിടെയോ ആണ് എന്ന് എനിക്ക് മനസ്സിലായി.ഞാൻ അമ്മയെ തന്നെ നോക്കി നിന്നു.ഒരു നിമിഷം അമ്മ എൻ്റെ നേരെ തിരിഞ്ഞു നോക്കി.ഒരു നിമിഷത്തേക്ക് ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഉടക്കി.ഞാൻ നോക്കുന്നത് കണ്ടിട്ടാവണം അമ്മ വേഗം നോട്ടം മാറ്റി..അതിൽ എല്ലാം
ഉണ്ടായിരുന്നു.ഇന്നലത്തെ തെറ്റ് അമ്മ പെട്ടെന്നൊന്നും മറക്കാൻ ആഗ്രഹിക്കുന്നില്ല എന്നെനിക്ക് മനസ്സിലായി.ഞാൻ സീറ്റിലേക്ക് തല ചായ്ച്ചതും പെട്ടെന്നാണ് അത് സംഭവിച്ചത്…..എന്തോ വലിയ ആഘാതത്തിൽ എൻ്റെ പിറകിൽ വന്നിടിച്ച പോലെ എനിക്ക് അനുഭവപ്പെട്ടു.കണ്ണിലേക്ക് ഇരുട്ട് കേറുന്ന പോലെ.ഒരു നിമിഷം കണ്ണു തുറന്നപ്പോ ഷർട്ടിൽ
💬 Comments
View all comments