Chapter Title : അമ്മയിൽ നിന്ന്..അമ്മയിലേക്ക് 1 [കഥാകാരൻ]
നിറയെ ചോര കണ്ടിരുന്നു…പിന്നെ ഒരു
ഹോസ്പിറ്റൽ വരാന്ത….ആരോ കണ്ണിലേക്ക് ടോർച്ച് അടിക്കുന്നു…ഒരു വലിയ ലൈറ്റ് എൻ്റെ നേരെ തിരിച്ചു വച്ചിരിക്കുന്നു..
പിന്നെയും ഇരുട്ട്..ആരൊക്കെയോ എന്തൊക്കെയോ പറയുന്ന പോലെ..ദൈവമേ ചത്തുപോയോ എന്നുപോലും എനിക്ക് തോന്നിപ്പോയി.ഒന്നു വ്യക്തമായി കാണുന്നില്ല.ശരീരം മൊത്തം വേദന..കയ്യും കാലും അനക്കാൻ പറ്റുന്നില്ല അവിടെ ഇവിടെ ആയി ആളുകൾ സംസാരിക്കുന്നത് കേൾക്കുന്നുണ്ട് എന്നാൽ മറുപടി പറയാൻ നാക്ക് പൊങ്ങുന്നില്ല..ആകെ ഒരു മരവിച്ച അവസ്ഥ…ബോധം വരുന്ന പോലെ തോന്നിയപ്പോ
മുൻപിൽ ഒരു സ്ത്രീ ഇരിക്കുന്നു.ഞാൻ ഇതുവരെ കാണാത്ത ഒരാൾ ആണത്..നല്ല സെറ്റ് സാരി ഒക്കെ എടുത്ത് അവർ എന്നെ തന്നെ നോക്കി ഇരിക്കുന്നു..ദൈവമേ ഇനി ഇതാണോ മാലാഖ എന്ന് എനിക്ക് തോന്നിപ്പോയി.മരിച്ചു പോയി കഴിഞ്ഞാൽ നമ്മളെ സ്വർഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ മാലാഖ വരും എന്ന് എൻ്റെ friends
പറഞ്ഞു കേട്ടിട്ടുണ്ട്…എന്നാലും ഞാൻ ഹിന്ദു അല്ലെ ദേവന്മാർ അല്ലെ വരൻ്റെ എന്നാലോചിച്ച് ഇരുന്നപ്പോൾ ആണ് അവർ ഡോക്ടറെ എന്ന് വിളിച്ചു കൊണ്ട് പുറത്തേക്ക് ഓടിയത്…ഡോക്ടറോ???
എൻ്റെ ഉള്ളിൽ പിന്നെയും സംശയങ്ങൾ ഉണർന്നു…പെട്ടന് എൻ്റെ ഇടതു വശത്തുനിന്നുണ്ട് ഒരു വയസ്സായ സ്ത്രീ എഴുന്നേറ്റു വന്നു എൻ്റെ കയ്യിൽ പിടിച്ചു….മോനെ അച്ചു…..എന്നൊരു വിളിയും…ഇതൊക്കെ ആരാ എന്നുള്ള ഭാവത്തിൽ ഞാനും…അപ്പോഴാണ് ഡോക്ടർ മുറിയിലേക്ക് വന്നത് കൂടെ നേരത്തെ പോയ സ്ത്രീയും ഉണ്ടായിരുന്നു.ഡോക്ടർ വന്നു എൻ്റെ കണ്ണിൽ
ടോർച്ച് ഒക്കെ അടിച്ചു എന്നോട് ജീവൻ ഇപ്പോൾ എങ്ങനെ ഉണ്ട് എന്നൊക്കെ ചോദിച്ചു..ഞാൻ എല്ലാത്തിനും ok ok എന്നൊക്കെ പറഞ്ഞു പക്ഷേ എനിക്കൊന്നും മനസ്സിലാകുന്നില്ല..എന്താ ഇവിടെ നടക്കുന്നത്…ആരാ ഇവരൊക്കെ??
എൻ്റെ അമ്മ ഇവിടെ എന്നൊക്കെ ഓല ചിന്തകൾ എൻ്റെ
💬 Comments
View all comments