Chapter Title : അമ്മയിൽ നിന്ന്..അമ്മയിലേക്ക് 1 [കഥാകാരൻ]
അവരെ രണ്ടുപേരും മാറിമാറി നോക്കി..എന്നിട്ട് അമ്മയെ നോക്കി അമ്മ അതേ എന്ന ഭാവത്തിൽ തലയാട്ടി…ഞാൻ ഗൗരവത്തോടെ ചോദിച്ചു നിങ്ങൾ ഇപ്പോൾ എന്തിനാ ഇങ്ങോട്ട് വന്നത്??അതുകേട്ടപ്പോ അച്ചമ്മ ഞെട്ടി…മോനെ അത് …അവർ പറഞ്ഞു മുഴുവിപ്പിക്കുന്നതിന് മുൻപ് ഞാൻ തുടർന്നു..എൻ്റെ അച്ചൻ മരിച്ചപ്പോൾ പോലും വരാത്ത നിങൾ
എന്തിനാ ഇപ്പൊൾ ഇങ്ങോട്ട് വന്നത്?? ആരെ കാണിക്കാന?? എന്നെയോ അതോ അമ്മയെയോ ??
അത് ശരിയായിരുന്നു അച്ചൻ മരിച്ചപ്പോൾ പോലും അച്ചൻ്റെ വീട്ടിൽ നിന്ന് ആരും വന്നിരുന്നില്ല അന്നെ എൻ്റെ മനസ്സിൽ ഞാൻ കുറിച്ചിട്ടത് ആണ് എന്നെങ്കിലും അവരെ കണ്ടാൽ രണ്ടു പറയണമെന്ന്..
പെട്ടെന്ന് അച്ചമ്മ എൻ്റെ കലുപിടിച്ച് കരഞ്ഞു…മോനെ അങ്ങനെ ഒന്നും പറയല്ലേ ഞങൾ ചെയ്തത് തെറ്റാണ്…വലിയ തെറ്റ് എല്ലാം പൊറുക്കാമായിരുന്നിട്ടും അനാവശ്യ വാശി കാരണം എല്ലാം പറ്റിപ്പോയതാണ് ….നാട്ടുകാരുടെ മുൻപിൽ ചെറുതാകാതിരിക്കാൻ അവർ എന്ത് വിചാരിക്കും ബന്ധുക്കൾ എന്തു വിചാരിക്കും എന്ന് കരുതി അവനെ ഒഴിവാക്കി നിർത്തിയിരുന്നു
….തെറ്റാണ് മോനെ ഞാൻ നിങ്ങളോട് ചെയ്തത് മഹാ അപരാധം…ഇനി നിൻ്റെ അച്ചൻ്റെ കുടുംബത്തിൽ നീയേ ഉള്ളൂ അവസാന ആൺ തരി ആയി.നിൻ്റെ ചെറിയച്ചനും ചെറിയമ്മക്കും കുട്ടികളില്ല നമ്മുടെ തറവാടിൻ്റെ അവസാന അവകാശി ആണ് നീ…നിന്നിലൂടെ ആണ് മോനെ നിൻ്റെ അച്ചൻ്റെ പരമ്പര നിന്ന് പോകേണ്ടത്…മോൻ ഈ
അച്ചാമ്മയോട് ക്ഷമിക്ക് അത് തന്നെ ആകും മോൻറെ അച്ഛൻ്റെയും ആഗ്രഹം…അവനെ ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നു…ഞാൻ കരുതി ഒരുപാട് സമയം ഉണ്ടെന്ന് എന്നാൽ അവൻറെ അകാല മരണം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല മോനെ…അച്ചന്മയോട് മോൻ ക്ഷമിക്ക്..
അച്ചമ്മ എൻ്റെ കലുപിടിച്ച് കരയാൻ തുടങ്ങി എനിക്കെന്തോ
💬 Comments
View all comments