0%

Chapter Title : അമ്മയിൽ നിന്ന്..അമ്മയിലേക്ക് 1 [കഥാകാരൻ]

Author : Guest Author Read All Parts 414.6K

പോലെ ആയി ഒരു പക്ഷേ അച്ചൻ ഉണ്ടായിരുന്നേൽ ഇപ്പൊ എനിക്കിട്ട് രണ്ടു പൊട്ടിച്ചേനെ എന്നെനിക്ക് തോന്നി..

അച്ഛൻ എന്തൊക്കെ പറഞ്ഞാലും അച്ചാമ്മയെ വലിയ കാര്യമായിരുന്നു…അച്ചൻ പറഞ്ഞിരുന്നു ഒരു നാൾ അമ്മ വരും നമ്മളെ എല്ലാവരം കൂട്ടി വീട്ടിലേക്ക് കൊണ്ടുപോകുമെന്ന്…ഇനിയും ഞാൻ മൽപ്പിടുത്തം പിടിച്ചാൽ അത് അച്ഛനെതിരെ നിൽക്കുന്ന പോലെ ആകും

ഞാൻ അമ്മയെ നോക്കി…നിൻ്റെ തീരുമാനം ആണ് എൻ്റെയും എന്നുള്ള ഭാവത്തിൽ അമ്മ നിൽക്കുന്നുണ്ടായിരുന്നു..ഞാനൊരു നിമിഷം അമ്മയെ കുറിച്ചാലോചിച്ചു അമ്മയുടെ കുടുംബം അമ്മയെ തീർത്തും ഉപേക്ഷിച്ച പോലെ ആണ്.ഈ കാലയളവിൽ അമ്മ ഒരുപാട് അനുഭവിച്ചു…അമ്മയുടെ എല്ലാം നഷ്ടപ്പെട്ടു…നഷ്ടപ്പെട്ടതെല്ലാം തിരിച്ചു കൊടുക്കാൻ ഉള്ള ഒരു അവസരം ആണ് ഇത്

എന്നെനിക്ക് മനസ്സിലായി..ഞാൻ അച്ചാമ്മയോടായി പറഞ്ഞു. ശെരി ഞാൻ എല്ലാം പൊറുക്കാം അച്ചമ്മ അമ്മയോട് ക്ഷമ ചോദിച്ചാൽ.ഇത് കേട്ടതും അമ്മ എന്നെ കടുപ്പിച്ച് നോക്കി നീ എന്താ ഈ പറയുന്നെ എന്നുള്ള ഭാവത്തിൽ …അച്ചമ്മ അതിനും സമ്മതം മൂളി.ഞാൻ നേരത്തെ തന്നെ നിൻ്റെ അമ്മയോട് എല്ലാം പറഞ്ഞിരുന്നു.നിനക്ക്

അപകടം പറ്റി എന്ന് അറിഞ്ഞു ഞങൾ വന്നപ്പോൾ ഈ ഒരു അവസ്ഥയിൽ അല്ല നിൻ്റെ അമ്മ ഇരുന്നത്.ആകെ തകർന്നു പോയിരുന്നു ആ അവസ്ഥയിലും എല്ലാം പൊറുത്ത് അവൾ ഞങ്ങൾക്ക് മാപ്പ് നൽകിയിരുന്നു.നിൻ്റെ ബോധം തെളിയാൻ വേണ്ടി ഞങൾ കാത്തിരിക്കുകയായിരുന്നു.ഇവിടെന്ന് നേര നമ്മൾക്ക് വീട്ടിലേക്ക് പോകാം..നിൻ്റെ അച്ചൻ്റെ

വീട്ടിലേക്ക് ഇവൾ ഒറ്റക്ക് നിന്നെ എങ്ങനെ നോക്കാൻ ആണ് അവടെ ആകുമ്പോൾ ഞാനുണ്ട് നിൻ്റെ മേമ ഉണ്ട് പിന്നെ നിൻ്റെ പാപ്പനും ഉണ്ട് എന്തെങ്കിലും വന്നാൽ നോക്കാൻ.ഇത് കേട്ടപ്പോൾ എനിക്ക് എന്തെന്നില്ല oru സന്തോഷം

💬 Comments

View all comments