Chapter Title : അമ്മയിൽ നിന്ന്..അമ്മയിലേക്ക് 1 [കഥാകാരൻ]
തോന്നി ജീവിതത്തിൽ ആദ്യമായി ഞാൻ ആരൊക്കെയോ ആണ് എന്നൊരു തോന്നൽ.ജനിച്ച
അന്നുമുതൽ എനിക്ക് അഛനും അമ്മയും മാത്രേ ഉള്ളൂ എന്നൊരു തോന്നൽ ഉണ്ടായിരുന്നു.അവരെല്ലാത്ത വേറെ ആരെയും അറിയുകയുമില്ല കണ്ടിട്ടുമില്ല.പെട്ടെന്ന് ഇത്രേം ആളുകൾ എനിക്ക് ചുറ്റും വന്നപ്പോൾ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്തൊരു സന്തോഷം തോന്നി…അപ്പോഴാണ് അമ്മ പറഞ്ഞു തുടങ്ങിയത്..അതൊന്നും വി3നട അമ്മേ ഞാൻ നോക്കിക്കോളം നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടാവണ്ടാ…ഇത്രേം
നാള് നിങൾ എന്നും ഇവിടെ വന്നുപോയില്ലേ അത് തന്നെ ധാരാളം..അമ്മയുടെ മറുപടി മുറിച്ചുകൊണ്ട് അച്ചമ്മ തുടർന്നു ഇനി ഒന്നും പറയണ്ട മോളെ…ഒരുപാട് കൊല്ലം നമ്മൾ ഇപ്പൊൾ തന്നെ അനാവശ്യമായി കളഞ്ഞുകുളിച്ചു..നീ ഒന്നും പറയണ്ട നിന്നെം മോനെയും കൂട്ടിക്കൊണ്ട് പോകാൻ ആണ് ഞങ്ങളുടെ തീരുമാനം ഇനി എതിരൊന്നും
പറയണ്ട..ഞങൾ ഇവിടെ വന്നതുകൊണ്ട് മോൾക്ക് ഓഫീസ് il പോകാനും പറ്റിയല്ലോ..അതുകൊണ്ട് മോള് ഒരു ലോങ് ലീവ് എടുക്ക എന്നിട്ട് ഞങ്ങളുടെ കൂടെ വീട്ടിലേക്ക് വായോ..ഇനി അതിനുപറ്റില്ല എന്നാണെന്ന് ഞങൾ മോളെ തട്ടിക്കൊണ്ട് പോകും എന്ന് പറഞ്ഞു അച്ചമ്മ ചിരിച്ചു…അതുകേട്ടപ്പോൾ എനിക്കും ചിരിയാണ് വന്നത്..
അച്ഛൻ പറഞ്ഞത് ഇത്രേ ശരിയായി ആര് വന്നില്ലെങ്കിലും അച്ചമ്മ വരും എന്ന് എന്നെങ്കിലും നമ്മളെ സ്വീകരിക്കും എന്ന് അച്ചൻ പറഞ്ഞത് വെറുതെ അല്ലെ.പക്ഷേ വൈകിപ്പോയി എന്നൊരു വിഷമം മാത്രേ ഉണ്ടായിരുന്നുള്ളൂ..എല്ലാരും ഒരു ഹാപ്പി മൂഡിൽ നിൽക്കുമോ ആണ് ഞാൻ ചെറിയമ്മയുടെ മുഖം ശ്രദ്ധിച്ചത് അതിൽ ഒരു
സന്തോഷം ഞാൻ കണ്ടില്ല മറിച്ച് ഒരു ഇഷ്ടമില്ലായ്മ ഞാൻ ശ്രദ്ധിച്ചു അതും ചെറിയമ്മ അമ്മയെ ആണ് നോക്കുന്നത്.. ആ നോട്ടം എനിക്ക് പന്തിയായി തോന്നിയില്ല..അപ്പോഴാണ് അവിടേക്ക് ഒരാള് കടന്നു വന്നത്..ഒറ്റനോട്ടത്തിൽ
💬 Comments
View all comments