Chapter Title : അമ്മയിൽ നിന്ന്..അമ്മയിലേക്ക് 2 [കഥാകാരൻ]
ഏറ്റവും ഇളയ ആൺതരി ഒരേയൊരു അനന്തരവകാശി പറയുമ്പോൾ വലിയ സംഭവമാണെന്ന് തോന്നുമെങ്കിലും വലിയ പവർ ഒന്നുമില്ല കേട്ടോ സ്ഥാനം കൊണ്ട് മാത്രമാണ് പണ്ടത്തെ സ്ഥിതി ആയിരുന്നെങ്കിൽ ആ നാട് ഭരിക്കേണ്ടത് ഞാനാണെന്ന് വേണമെങ്കിൽ പറയാം. അങ്ങനെ എക്സാം ഒക്കെ കഴിഞ്ഞു ഞാൻ ഒന്ന് ഫ്രീ ആയി അമ്മ അവിടെ നിന്ന് തന്നെയാണ് ജോലിക്ക് പോയി നിന്നത് കാലത്ത് അമ്മ പോയി കഴിഞ്ഞാൽ ഞാനും അച്ഛമ്മയും ചെറിയമ്മയും ചെറിയച്ഛനും കൂടിയാണ് ബാക്കിയുള്ള ദിവസം കഴിച്ചുകൂട്ടുന്നത് കാലത്ത് തന്നെ ചെറിയച്ഛൻ പറമ്പുകളിലേക്ക് കുറച്ചു മാറിയാണ് ഞങ്ങളുടെ നില വീടിന്റെ പരിസരത്തുള്ളത് അച്ഛമ്മയും കുറച്ചു മാറിയുള്ളത് ചെറിയച്ഛനും ആണ് നോക്കി നടത്തുന്നത് പണിക്കാർ ഉണ്ട് അതുകൊണ്ട് നോക്കി നടത്തുന്നത് മാത്രമാണ് അച്ഛമ്മയും ചെറിയച്ഛനും ചെയ്യുന്നത്. വീട്ടിലെ കാര്യങ്ങൾ എല്ലാം നോക്കി നടത്തുന്ന ചെറിയ അമ്മയാണ്. ചെറിയമ്മയെ കൂടാതെ വീട്ട് കാര്യങ്ങൾക്കായി വയസ്സായ ഒരു സ്ത്രീയും ഉണ്ട് എന്നാൽ അവർക്ക് പുറത്തെ പണി മാത്രമാണ് ഏൽപ്പിച്ചിരിക്കുന്നത് പാചകം അടുക്കള എല്ലാം ചെറിയമ്മയുടെ കീഴിലാണ് ആ സ്ത്രീക്ക് വീടിന്റെ ഉള്ളിലേക്ക് പ്രവേശനമില്ലായിരുന്നു. പഠിപ്പും കൂടി കഴിഞ്ഞതോടെ ഇനി എന്ത് ചെയ്യണം എന്നായിരുന്നു എന്റെ ഉള്ളിൽ മാസ്റ്റേഴ്സ് ചെയ്യണമോ അതോ ജോലിക്ക് പോണോ അച്ഛമ്മയുടെ ഭാഗം എന്താന്നാൽ നീ എന്തായാലും ഇനി ജോലിക്ക് പോയിട്ട് ഈ കുടുംബം നോക്കണ്ട ആവശ്യം ഒന്നുമില്ല നിനക്കും നിന്റെ മക്കൾക്കും ഉള്ള സ്വത്തു വരെ നിന്റെ അച്ചാച്ചൻ ഉണ്ടാക്കിയിട്ടുണ്ട് അതുകൊണ്ട് നീ അതിനെക്കുറിച്ച് ആലോചിക്കേണ്ട നിന്റെ തീരുമാനം എന്തായാലും നിന്റെ അച്ഛമ്മ കൂടെയുണ്ടാവും. എന്നൊരു ഉറപ്പ് അച്ഛമ്മ എനിക്ക് തന്നിരുന്നു
💬 Comments
View all comments