Chapter Title : അമ്മയിൽ നിന്ന്..അമ്മയിലേക്ക് 2 [കഥാകാരൻ]
കളിയായി അച്ഛമ്മ തിരിച്ചു ചോദിച്ചു…എന്താ അച്ഛമ്മ നോക്കുന്നെ?? ഒന്നുമില്ല ഇന്നലെ കുറച്ചു പഴയ സാധനങ്ങൾ എടുക്കാൻ വേണ്ടി അലമാരയുടെ മുകളില് നോക്കിയപ്പോ കിട്ടിത്ത പണ്ടത്ത ഒരു ആൽബം, അത് നോക്കുവായിരുന്നു..പണ്ടത്തെ ആണ്.ഞാനും അച്ഛമ്മയുടെ കൂടെ കൂടി ആൽബം നോക്കി ഇരുന്നു.അച്ഛമ്മ ആരൊക്കെയോ പറ്റി പറയുന്നുണ്ട് ഞാൻ എല്ലാത്തിനും തലയാട്ടുന്നുണ്ട്.അങ്ങനെ കുറെ കഴിഞ്ഞപ്പോ ഒരു ഫോട്ടോ കാണിച്ചു ഇതാരൊക്കെ ആണ് എന്ന് എന്നോട് ചോദിച്ചു?? ഞാൻ നോക്കിയപ്പോ മൂന്നു കുട്ടികൾ ഉണ്ട് 2 ആണ്പിള്ളേരും ഒരു പെങ്കൊച്ചും..കണ്ട ഉടനെ എനിക്ക് മനസ്സിലായി ചെക്കന്മാർ അച്ഛനും ചെറിയച്ഛനും ആണെന്ന് പക്ഷെ പെൺകുട്ടി ആരാണെന്ന് മനസ്സിലാവണില്ല..അച്ഛമ്മേ ഇത് അച്ഛനും ചെറിയച്ഛനും ഇതാരാ?? നിനക്ക് മനസ്സിലായില്ലാ?? അച്ഛമ്മ ചിരിച്ചുകൊണ്ട് ചോദിച്ചു..ഇല്ല പറ അച്ഛമ്മ ആരാ??അത് നിന്റെ ചെറിയമ്മ ആണ്…അപ്പൊ ചെറിയമ്മക്ക് ചെറിയച്ഛനെ പണ്ടുതൊട്ട് അറിയാമായിരുന്നു. അത് നിന്നോട് ആരും പറഞ്ഞില്ലല്ലോ മോനേ നിന്റെ ചെറിയമ്മ നിന്റെ അച്ഛന്റെ മുറപ്പെണ്ണ് അമ്മാവന്റെ മകൾ. എനിക്കൊരു അനിയൻ ഉണ്ട് അവന്റെ മകളാണ് നിന്റെ ചെറിയമ്മ. നിന്റെ അച്ഛൻ ഉണ്ടായിക്കഴിഞ്ഞു അഞ്ചാറു വർഷത്തിനുശേഷമാണ് നിന്റെ ചെറിയച്ഛൻ ജനിക്കുന്നത് ഏകദേശം അതേസമയത്താണ് എന്റെ അനിയന്റെ ഭാര്യയും ഗർഭിണിയാകുന്നത് അന്ന് തൊട്ടേ ഉള്ള പറച്ചിൽ ആയിരുന്നു ജനിക്കുന്നത് പെൺകുട്ടിയാണെങ്കിൽ അതിവിടത്തേക്കുള്ളതാണെന്ന് എന്നാൽ പ്രസവ സമയത്ത് ആ കൈക്കുഞ്ഞിനെ എന്റെ കയ്യിൽ തന്നുകൊണ്ട് അവൾ പോയി. പിന്നെ മൂന്നു പേരെ ഒരേ പോലെയാണ് ഞാൻ വളർത്തിയത് അവള് പോയ വിഷമത്തിൽ എന്റെ അനിയൻ കള്ളുകുടിയും അലമ്പുമായി നടന്നു അവൻ ഒരു ലക്ഷ്യമില്ലാതെയായി വളർന്നുവരുന്ന പെൺമകൾ ഉണ്ടായിട്ടും അവൻ അവളെ ഒരച്ഛന്റെ സ്നേഹം
💬 Comments
View all comments