Chapter Title : അമ്മയിൽ നിന്ന്..അമ്മയിലേക്ക് 2 [കഥാകാരൻ]
കൊണ്ടിരിക്കുക.ഞാൻ ചെറിയച്ഛനോട് ചോദിച്ചു എവിടെ ആണ് അച്ഛന്റെ വീട് ഇനിയും ദൂരം ഉണ്ടോ??ഇല്ലടാ നമ്മൾ എത്തി ദ നേരെ കാണുന്ന വീട് കണ്ടോ അതാ നമ്മുടെ….നോക്കിയപ്പോ രണ്ടു സൈഡിലും പടം നേരെ പോയി ചേരുന്നത് ഒരു മനയിലേക്കാണ്…ചുറ്റും കാട് പോലെ വലിയ മരങ്ങൾ നിൽക്കുന്നുണ്ട്.പരിസരത്തു ഒരു വീടുപോലുമില്ല..എന്നാൽ കാണാനും വേറെ ഒരു വൈബ്
വീട് കണ്ടതും ഞാനും അമ്മയും വാ പൊളിച്ചു ഇരുന്നു പോയി…പണ്ട് അമ്മയും അച്ഛനും തല്ലുണ്ടാക്കുമ്പോ അച്ഛൻ എപ്പോഴും പറയും മടുത്തു ഇവിടെ ഞാൻ എന്റെ വീട്ടിൽ പോവാ എനിക്ക് ഇവിടെ ശ്വാസം മുട്ടുന്നു എന്ന്..ഇപ്പോഴല്ലേ മനസ്സിലായത് അച്ഛൻ ആ ചെറിയ വീട്ടിൽ എന്തായാലും ശ്വാസം മുട്ടി തന്നെ ആണ് ജീവിച്ചിരുന്നത്.അങ്ങനെ വണ്ടി ഗേറ്റ് കടന്നു അകത്തു കേറി.വണ്ടി നേരെ പടിവരെ ചെറിയച്ഛൻ കെട്ടി നിർഹത്തി എന്നിട്ട് ചാടി ഇറങ്ങി എന്റെ ഡോർ തുറന്നു.എന്നെ കോരി കയ്യിൽ എടുത്ത് പൊക്കി.ഞാൻ അന്തംവിട്ടു പോയി ചെറിയച്ഛന് ഇത്രേം ശക്തിയോ?? കണ്ടാൽ പറയില്ല.ചെറിയച്ഛൻ എന്നെ അകത്തേക്ക് കേറ്റി സോഫയിൽ ഇരുത്തി.അപ്പഴേക്കും അച്ഛമ്മ അങ്ങോട്ട് വന്നു…മക്കൾ വന്നോ?? ഞാൻ ഇത്രേം നേരം ഉമ്മറത്തു ഇരുന്നതാ ഇപ്പോഴാ ഇച്ചിരി വെള്ളം കുടിക്കാൻ അകത്തു പോയത് അപ്പഴേക്കും മക്കൾ വന്ന..എന്ന് പറഞ്ഞു കൊണ്ട് എന്റെയും അമ്മയുടെയും നെറ്റത് ഓരോ ഉമ്മകൾ തന്നു.എന്നിട്ടു എങ്ങനെ ഉണ്ട്,നിന്റെ അച്ഛന്റെ വീട് നിനക്ക് ഇഷ്ടപ്പെട്ടോ എന്നോടായി അച്ഛമ്മ ചോദിച്ചു…പിന്നെ ഞാൻ വിചാരിച്ചിട്ടുപോലുമില്ല ഇത്രേം വലിയ വീടായിരിക്കും അച്ഛന്റെ എന്ന്…അച്ഛമ്മ ചെറുതായിട്ട് ഒന്ന് ചിരിച്ചു..ഹഹഹ ഇനി നീ എന്തൊക്കെ കാണാൻ കിടക്കുന്നു.എന്ന് അച്ഛമ്മ ഒരു തമാശ രീതിയിൽ
💬 Comments
View all comments