0%

Chapter Title : അമ്മയിൽ നിന്ന്..അമ്മയിലേക്ക് 3 [കഥാകാരൻ]

Author : കഥകാരൻ ആമ Read All Parts 26.4K

വന്നു.അവരുടെ കൺവെട്ടത് നിന്ന് മറഞ്ഞു എന്ന് മനസ്സിലാക്കിയ ഞാൻ പെട്ടന്ന് തന്നെ അമ്മയുടെ തോളിൽ നിന്ന് കയ്യെടുത്തു

സോറി അമ്മ പെട്ടന്ന് ഞാൻ…

നീ എന്തിനാ സോറി ഒക്കെ പറയുന്നേ?? അതിനൊപ്പം എന്താ ഉണ്ടായേ??

അത് അവന്മാര് അമ്മയെ ഒരു മാതിരി നോട്ടമാ നോക്കിയത് അതുകൊണ്ടാ ഞാൻ അമ്മയെ ഇങ്ങോട്ട് പിടിച്ചു കൊണ്ടുവന്നത്.സോറി ഞാൻ അമ്മയെ അങ്ങനെ പിടിക്കരുതായിരുന്നു..

നീ എന്താ അച്ചു പറയണേ അതിനൊന്നും നീ ചെയ്തില്ലലോ???

അല്ല അമ്മ അന്നത്തെ ആ ഇൻസിഡന്റിന് ശേഷം…

അമ്മ എന്റെ ചുണ്ടുകളിൽ കൈ വച്ചു തടഞ്ഞു..അച്ചു അന്നേ ആ ഹോസ്പിറ്റലിൽ വച്ചു ഞാൻ നിന്നോട് പറഞ്ഞതാണ് ആ വിഷയം മറന്നേക്ക്.അങ്ങനെ നടന്നു എന്നുപോലും നീ ഓർക്കേണ്ട.അത് നിനക്ക് പറ്റിയ ഒരു തെറ്റായിരുന്നു.അത് നീ മനസ്സിലാക്കി എന്നോട് മാപ്പും പറഞ്ഞതല്ലേ?? അങ്ങനെ നീ മാപ്പ് ചോദിച്ചപ്പോ തന്നെ ഒരു അമ്മയെന്നെ നിലയിൽ ഞാൻ ജയിച്ചു അച്ചു.എനിക്ക് അത് മതി..നീ ഇനി അതിനെ കുറിച്ചൊന്നും ആലോചിക്കേണ്ട.അത് അവിടെ തീർന്നു പോരെ??

ശരി അമ്മേ.എന്ന് ഞാനൊരു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു

എന്താടാ നിന്റെ വിഷമം മാറില്ലേ??

അത് അമ്മേ….മാറി അമ്മേ ഇനി ഞാൻ അതിനെക്കുറിച്ചു സംസാരിക്കില്ല..

അപ്പോഴേക്കും ദൂരെ നിന്ന് ചെറിയച്ഛൻ ഒരു ഓട്ടോയുടെ അടുത്ത് നിന്ന് ഞങ്ങളെ കയ്കാണിച്ചു വിളിച്ചു..

അച്ചു ഇവിടെ..ഇങ്ങോട്ട് വാ….

ഞാൻ വരാം എന്ന് പറഞ്ഞു കയ്കാണിച്ചു.അവരെ ലക്ഷ്യമാക്കി നടന്നു.അപ്പോഴാണ് എവിടുന്ന് വന്നെന്നു അറിയില്ല ഒരു കൂട്ടം ആൾക്കാർ ഞങ്ങൾക്കു നേരെ വന്നു.പോരാത്തതിന് ഞങ്ങളുടെ പിന്നിൽനിന്നും ഒരുപാടുപെറു വന്നു.ഞങ്ങൾ സത്യം പറഞ്ഞാൽ ആ ഒഴുക്കിൽ പെട്ടു.ഞാൻ

💬 Comments

View all comments