Chapter Title : അമ്മയിൽ നിന്ന്..അമ്മയിലേക്ക് 3 [കഥാകാരൻ]
പോലെ എനിക്ക് തോന്നി.അതിൽ കുത്താൻ തന്നെ ഞാൻ ഉറപ്പിച്ചു..പണ്ടൊക്കെ എന്നുവച്ചാൽ എന്താ അച്ഛമ്മ പറയാൻ ഉദേശിച്ചേ??
അത്..നിന്നോട് ഞാൻ എങ്ങനെയാ പറയാ?? വേണ്ട കുട്ടിയെ അത് വേണ്ട..
പറ അച്ഛമ്മേ എന്താ??
അത് പണ്ട് അവൾ ഇങ്ങനെ ഒന്നും അല്ലായിരുന്നു..ഒരുപാടു ആക്റ്റീവ് ഒക്കെ ആയിരുന്നു..പറ്റു പാടാനും ഡാൻസ് കളിക്കാനും ഒക്കെ മിടുക്കി ആയിരുന്നു..നിന്റെ അച്ഛനേം ചെറിയച്ഛനേം ക്കാളും മിടുക്കി…എല്ലാത്തിനും പങ്കെടുക്കും തമാശകൾ ഒക്കെ പറയും അങ്ങനെ..നിന്റെ അച്ഛനോടായിരുന്നു കൂട്ടു..എന്തുണ്ടെങ്കിലും അവനോടു പറയും,സന്തോഷം ആണെങ്കിലും സങ്കടമാണെങ്കിലും എല്ലാം..വള്ളി പുള്ളി തെറ്റാതെ അവനോടു പറയുമായിരുന്നു…അവസാനം അവൻ തന്നെ ഒന്ന് എണിറ്റു പോയെ മാലതി എന്ന് പ്രയാണം വരെ അവള് അവന്റെ ചെവി തിന്നുമായിരുന്നു….അവൻ പോയ പിന്നെ അവളുടെ ആ ചുറുചുറുക്ക് ഒക്കെ പോയി..എല്ലാം യാന്ത്രികമായി…നീ വരുന്നത് വരെ..അന്ന് നിന്നെ ഹോസ്പിറ്റലിൽ കണ്ടു വന്നേ പിന്നെ അവള് തിരിച്ചു വന്നിട്ട് ഒരുപാടു നിന്നെ കുറിച്ച് സംസാരിച്ചു…നിന്നെ കാണാൻ നിന്റെ അച്ഛനെ പോലെ ആണെന്നും..ഒരുപാടു,അവൾ അങ്ങനെ സംസാരിച്ചു ഞാൻ കണ്ടു കുറച്ചായി…നഷ്ടപ്പെട്ട എന്തെക്കെയോ തിരിച്ചു കിട്ടിയ ഒരു പ്രതീതി ആയിരുന്നു അവൾക്ക്..ഒരു പക്ഷെ നിന്റെ അച്ഛനെ ആയിരിക്കും അവൾ നിന്നിൽ കാണുന്നത്…
എന്താ എവിടെ വേറെ ഒന്നും സംസാരിക്കാൻ ഇല്ലേ?? എന്ന് ദേഷ്യപ്പെട്ടുകൊണ്ട് ചോദിച്ചു ചെറിയമ്മ അങ്ങോട്ട് കേറിവന്നു..നിന്റെ കഴിച്ചു കഴിഞ്ഞില്ലേ?? എന്ന് എന്നോടും ചോദിച്ചു??
ആ ചെറിയമ്മേ..അത് ഞാനാ അച്ഛമ്മയെ നിർബന്ധിച്ചേ..
ആഹാ നല്ല കഥ ആയി..അവനോ ബോധം ഇല്ല അമ്മക്ക് എങ്കിലും ഇത്തിരി കാണിച്ചൂടെ???നീ ചെന്നു കയ്യ് കഴുകു കണ്ണാ ചെല്ലൂ…എന്ന് പറഞ്ഞു ചെറിയമ്മ എന്നോട് പോകാൻ പറഞ്ഞു..
അത്
💬 Comments
View all comments