Chapter Title : അമ്മയിൽ നിന്ന്..അമ്മയിലേക്ക് 3 [കഥാകാരൻ]
പറയുമ്പോ ചെറിയമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.ഒരു നിമിഷത്തേക്ക് ഞാൻ അത് ശ്രദ്ധിച്ചു..ഞാൻ പോയി കയ്യ് കഴുകി പുറത്തേക്ക് നടന്നു..ചെറിയമ്മ അച്ഛമ്മയോട് എന്തൊക്കയോ സംസാരിക്കുന്നുണ്ടായിരുന്നു.
ഞാൻ പതിയെ കുളത്തിന്റെ അവിടേക്ക് പോയി.അവിടെ കല്പടവിൽ ഇരുന്നു.വെള്ളം നോക്കി ഇരുന്ന്.മനസ്സിൽ മൊത്തം അച്ഛമ്മ പറഞ്ഞതും ചെറിയമ്മയോട് ഞാൻ അന്ന് പറഞ്ഞതും എല്ലാം ഇങ്ങനെ ഓടിക്കൊണ്ടിരിക്കുകയായിരുന്നു.എന്നാലും അന്ന് അങ്ങനെ പറഞ്ഞത് ശെരിയായില്ല എന്ന് എനിക്ക് തോന്നി..ഒരുപക്ഷെ അച്ഛനോടുള്ള സ്നേഹം ആയിരിക്കാം ചെറിയമ്മക്ക് എന്നിൽ തോന്നിയത്.കുട്ടികാലം മനസ്സിൽ കൊണ്ടുനടന്ന ഒരാൾ താന്നെ സ്നേഹിച്ചിട്ടില്ല എന്ന് മനസ്സിലാക്കിയ ചെറിയമ്മ ക്ക് എത്ര വിഷമം ഉണ്ടായിട്ടുണ്ടാവും??ഒരു രണ്ടാം അവസരം ആകാം ചെറിയമ്മ എന്നിൽ കണ്ടത്..അതും ഞാൻ നിരസിച്ചപ്പോൾ പാവത്തിന്റെ മനസ്സ് എത്രെ വിഷമിച്ചു കാണും?? എനിക്ക് എന്നോട് തന്നെ ഒരു ദേഷ്യം തോന്നി.ചെറിയമ്മക്ക് പറയാൻ ഉള്ളത് കേൾക്കാതെ എന്റെ ഭാഗം മാത്രം വച്ചു ഞാൻ ഒരിക്കലും ചെറിയമ്മയെ അങ്ങനെ വിലയിരുത്തരുതായിരുന്നു..അങ്ങനെ ഒരുപാടു ആലോചിച്ചു ഇരുന്നപ്പോ ആണ്.ഒരാൾ അങ്ങോട്ട് വന്നത്.ഞാൻ തീർന്നു നോക്കിയപ്പോ ചെറിയമ്മ ആയിരുന്നു.എന്നെ കണ്ടതും ചെറിയമ്മ തിരിച്ചു പോകാൻ തുനിഞ്ഞു..
ചെറിയമ്മേ നിൽക്കു…
പക്ഷെ ചെറിയമ്മ കേൾക്കാത്ത മട്ടിൽ പോകാൻ തിരിഞ്ഞു നടന്നു.ഞാൻ എന്നിട്ടു പോയി ചെറിയമ്മയുടെ കയ്യിൽ കയറിപിടിച്ചു പോകല്ലേ എന്ന് പറഞ്ഞു തടഞ്ഞു..
വിട് കണ്ണാ ഞാൻ പോട്ടെ…എന്ന് പറഞ്ഞു കയ്യിവിടുവിപ്പിക്കാൻ ചെറിയമ്മ ശ്രമിച്ചു…
ഞാൻ അപ്പോഴും ചെറിയമ്മയെ വേദനിപ്പിക്കാതെ കയ്യിൽ മുറുക്കെ പിടിച്ചു…ചെറിയമ്മേ പ്ലീസ് ഞാൻ പറയുന്നത് ഒന്ന് കേൾക്കു..എനിക്ക് തെറ്റുപറ്റിയതാണ്…ഞാൻ അങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു…
വേണ്ട കണ്ണാ എനിക്ക് കൊന്നും കേൾക്കണ്ട, ഞാൻ എന്തുപറഞ്ഞാലും കണ്ണന് മനസ്സിലാകില്ല.പിന്നെ എന്തിനാ ഞാൻ….
💬 Comments
View all comments