Chapter Title : അമ്മായിയപ്പൻ തന്ന സൗഭാഗ്യം 6
അനിയാ....അവിടുത്തെ തള്ളയുടെ കാര്യം അല്പം സീരിയസ് ആണ്....
ഞാൻ കണ്ണടച്ച് കുറെ നേരം കിടന്നു....തല്ലെന്നതേ ഉറക്ക ക്ഷീണം ആകാം മയങ്ങി പോയി എന്ന് തന്നെ പറയാം....
കണ്ണ് തുറന്നു നോക്കുമ്പോൾ ചായയുമായി അമ്മായി വന്നു വിളിക്കുന്നു....
ഞാൻ വാ കഴുകി ചായ എടുത്തു കുടിച്ചു...എന്നിട്ടു ഷർട്ടും മുണ്ടുമെടുത്തിട്ടു
അമ്മായി ഞാൻ എന്തായാലും സുജയുടെ അമ്മായിയെ ഒന്ന് കണ്ടിട്ട് വരാം...ഇവിടടുത്തല്ലേ ഹോസ്പിറ്റൽ
ഞാൻ ഇറങ്ങി വണ്ടിയിൽ സുജയുടെ അമ്മായിയെ കാണാൻ ഹോസ്പിറ്റലിലേക്ക് പോയി....ഹോസ്പിറ്റലിൽ ചെന്നപ്പോൾ സുജയുടെ നാത്തൂനേ ഉള്ളൂ....
സുജായില്ലേ.....ഞാൻ തിരക്കി.....
സുജ വീട്ടിൽ പോയി ...അനിയൻ മരിച്ചിട്ടു ചടങ്ങെല്ലാം കഴിഞ്ഞോ....
കഴിഞ്ഞു....
കഷ്ടം അല്ലാതെന്തു പറയാനാ....ജ്യോതിയുടെ ഭർത്താവ് ഇപ്പോൾ?
സൗദിയിലാണ്....കഴിഞ്ഞ മാസം പോയതേ ഉള്ളൂ....
മക്കളൊക്കെയൊ....
ചേട്ടന്റെ വീട്ടിലാണ്....അമ്മക്ക് സുഖമില്ലാത്ത കാരണം ഞാനിങ്ങോട്ടു വന്നതാ.....നാളെ വൈകിട്ട് സുജ വരുമ്പോൾ ഞാനങ്ങു പോകും.....
ശ്രീകുമാർ ഇനി എന്ന തിരിച്ചു....
രണ്ടാഴ്ച കഴിഞ്ഞു പോകേണ്ടതാ....അമ്മാവന്റെ അസുഖവും ഒക്കെ കാരണം ഒരു മാസത്തേക്കും കൂടി ലീവ് നീട്ടി.....
എന്നാൽ ഞാനിറങ്ങട്ടെ.....
വണ്ടിയിലാണോ ശ്രീകുമാർ വന്നത്...
അതെ...ജ്യോതി....
ഒരുപകാരം ചെയ്യാമോ....
എന്താ...
പോകുന്നതിനു മുമ്പ് വീട്ടിൽ വരെ പോയി വരാമോ....
എവിടെ മല്ലപ്പള്ളിയിലോ...അതോ ജ്യോതിയുടെ വീട്ടിലോ....
അല്ല മല്ലപ്പള്ളിയിൽ..
എന്താ കാര്യം....
ഞാൻ എന്റെ ഫോണും പേഴ്‌സും മല്ലപ്പള്ളിയിൽ വച്ച് മറന്നു....ചേട്ടൻ രാത്രിയിൽ ചിലപ്പോൾ വിളിക്കും....
അത്രയേ ഉള്ളോ....എനിക്കിനി പ്രത്യേകിച്ച് പണിയൊന്നുമില്ല...ഞാൻ എടുത്തു കൊണ്ട് തരാം....
സുജയെ വിളിക്കാൻ ഒരു മാർഗ്ഗവും ഇല്ലായിരുന്നു....അത് കൊണ്ടാ ....ബുദ്ധിമുട്ടായോ ശ്രീകുമാറിന്....
ഏയ് ഇല്ല...ഞാൻ പോയിട്ട് വരാം....
ഞാൻ ഇറങ്ങി മല്ലപ്പള്ളിയിലേക്ക് പോയി....ചെന്ന് ബെല്ലടിച്ചു....കതകു തുറന്നു സുജ...
💬 Comments
View all comments