Chapter Title : അമ്മയുടെ 96 നൊസ്റ്റാൾജിയ [Vaisakh Murali]
ഫോട്ടോ കൊണ്ട് തൃപ്തിപ്പെടാൻ കഴിയില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു.
"അമ്മയുടെ ത്യാഗം അവിടെ നിൽക്കട്ടെ," ഞാൻ മനസ്സിൽ പറഞ്ഞു.
ഞാൻ എന്റെ സ്വന്തം അക്കൗണ്ടിൽ നിന്ന് മുകേഷ് രാജിന് ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. എന്റെ പ്രൊഫൈൽ പിക്ചർ അമ്മയും ഞാനും കൂടി നിൽക്കുന്ന ഒന്നായിരുന്നു. ആ ഫോട്ടോയിൽ അമ്മയുടെ മുഖം വ്യക്തമായിരുന്നു. 19-കാരിയായ ആ പഴയ യാമിനിയുടെ അതേ ഛായ ഇപ്പോഴും അമ്മയുടെ മുഖത്തുണ്ട്.
ആ രാത്രി ഞാൻ ഉറങ്ങിയില്ല. ഇടയ്ക്കിടെ ഫോൺ നോക്കിക്കൊണ്ടിരുന്നു. 'അദ്ദേഹം എന്നെ തിരിച്ചറിയുമോ? ആ പഴയ കാമുകിയുടെ മകനാണ് ഇതെന്ന് അദ്ദേഹത്തിന് മനസ്സിലാകുമോ?'
പുലർച്ചെ മൂന്ന് മണിയായപ്പോൾ എന്റെ ഫോൺ വൈബ്രേറ്റ് ചെയ്തു.
"Mukesh Raj accepted your friend request."
ഹൃദയം പടപടാ ഇടിച്ചു. മിനിറ്റുകൾക്കുള്ളിൽ മെസ്സഞ്ചറിൽ ഒരു നോട്ടിഫിക്കേഷൻ കൂടി വന്നു.
"മോന്റെ പേര് സഞ്ജയ് എന്നാണോ? നിന്റെ പ്രൊഫൈൽ പിക്ചറിൽ ഉള്ളത്... നിന്റെ അമ്മയാണോ? അവളുടെ പേര് യാമിനി എന്നാണോ?"
ആ വരികൾ വായിച്ചപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു. മുപ്പത് വർഷങ്ങൾ കഴിഞ്ഞിട്ടും, മങ്ങിയ ഒരു പ്രൊഫൈൽ പിക്ചറിൽ നിന്ന് പോലും അദ്ദേഹം അവളെ തിരിച്ചറിഞ്ഞു! അദ്ദേഹത്തിന്റെ ഉള്ളിലും ആ പ്രണയം ഒരു കനലായി അവശേഷിക്കുന്നുണ്ടായിരുന്നു.
ഞാൻ മറുപടി അയച്ചു: "അതെ, ഇത് എന്റെ അമ്മയാണ്. യാമിനി."
മെസഞ്ചറിൽ ആ ചോദ്യം കണ്ടപ്പോൾ എന്റെ വിരലുകൾ വിറച്ചു. മുകേഷ് എന്ന ആ 50-കാരൻ, തന്റെ പഴയ കാമുകിയെ കുറിച്ച് അറിയാൻ വെമ്പുകയായിരുന്നു.
ഞാൻ അദ്ദേഹത്തിന് എല്ലാം വിശദമായി ടൈപ്പ് ചെയ്തു.
"അതെ സാർ, ഇത് യാമിനിയാണ്. എന്റെ
💬 Comments
View all comments