Chapter Title : അമ്മയുടെ 96 നൊസ്റ്റാൾജിയ [Vaisakh Murali]
അമ്മ," ഞാൻ എഴുതിത്തുടങ്ങി.
"ഇന്നലെ ഞങ്ങൾ '96' എന്ന സിനിമ കണ്ടു. അത് കണ്ടിറങ്ങിയപ്പോൾ അമ്മ ഭയങ്കര ഇമോഷണൽ ആയി. വർഷങ്ങൾക്ക് ശേഷം അമ്മ എന്നോട് എല്ലാം തുറന്നു പറഞ്ഞു.
നിങ്ങളുടെ പ്രണയത്തെക്കുറിച്ച്... ആ പഴയ കോളേജ് കാലത്തെക്കുറിച്ച്... ലൈബ്രറിക്ക് പിന്നിലെ ആ മരച്ചുവട്ടിൽ വെച്ച് നടന്ന നിങ്ങളുടെ ആദ്യത്തെ ചുംബനത്തെക്കുറിച്ച് വരെ അമ്മ എന്നോട് പറഞ്ഞു." അത് ഞാൻ ചുമ്മാ കൈയിൽനിന്ന് ഇട്ട് നോക്കിയതാണ്
ഞാൻ കുറച്ചുനേരം നിർത്തി, പിന്നെ തുടർന്നു: "അമ്മയോട് ഞാൻ പറഞ്ഞു സാറിന് ഒരു റിക്വസ്റ്റ് അയക്കാൻ. പക്ഷേ സാറിന്റെ ഫാമിലി ഫോട്ടോ കണ്ടപ്പോൾ അമ്മ പിന്മാറി. സാറിന്റെ സമാധാനമുള്ള കുടുംബജീവിതം നശിപ്പിക്കാൻ അമ്മ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് ഞാൻ എന്റെ അക്കൗണ്ടിൽ നിന്ന് മെസ്സേജ് അയച്ചത്."
നിമിഷങ്ങൾക്കുള്ളിൽ മറുപടി വന്നു: "Can I have your mobile number? Please."
ഞാൻ നമ്പർ അയച്ചു കൊടുത്തു. സെക്കൻഡുകൾക്കുള്ളിൽ ഫോൺ ബെല്ലടിച്ചു. അപ്പുറത്ത് നിന്ന് ഒരു പക്വതയുള്ള, എന്നാൽ വല്ലാത്തൊരു ആവേശം നിറഞ്ഞ ശബ്ദം കേട്ടു.
"സഞ്ജൂ... ഞാൻ മുകേഷാണ്."
"പറയൂ സാർ," ഞാൻ മറുപടി നൽകി.
"സാർ എന്ന് വിളിക്കണ്ട... നീ എന്നെ അങ്കിൾ എന്ന് വിളിച്ചാൽ മതി. നിന്റെ അമ്മ... യാമിനി... അവൾ ഇപ്പോഴും എന്നെ ഓർക്കുന്നുണ്ടല്ലേ?" അദ്ദേഹത്തിന്റെ ശബ്ദത്തിൽ വല്ലാത്തൊരു വിറയലുണ്ടായിരുന്നു. "നീ പറഞ്ഞ ആ ചുംബനം... അതൊരു മഴയുള്ള വൈകുന്നേരമായിരുന്നു സഞ്ജൂ. കോളേജ് കഴിഞ്ഞ് എല്ലാവരും പോയ നേരം. ലൈബ്രറിയുടെ വരാന്തയിൽ തനിച്ചു നിന്നപ്പോൾ, അവളുടെ കണ്ണുകളിലെ ആ തിളക്കം കണ്ടപ്പോൾ എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാനായില്ല. എന്റെ
💬 Comments
View all comments