0%

Chapter Title : അമ്മയുടെ പരിവർത്തനം [പ്രസാദ്]

Author : പ്രസാദ് Read All Parts 4.4K

ഒരു അറിയിപ്പ് ഉണ്ടായി. ഈ പരിപാടിക്കായി കമ്പനി ഒരു സ്റ്റാൻഡ് അപ്പ് പെർഫോമറെ കൊണ്ടുവന്നിരുന്നു, അയാൾ തന്റെ പ്രകടനം ആരംഭിക്കാൻ പോവുകയായിരുന്നു. കൊമേഡിയൻ തന്റെ പരിപാടി ആരംഭിച്ചപ്പോൾ എല്ലാവരുടെയും ശ്രദ്ധ ഹാളിന്റെ മധ്യഭാഗത്തേക്ക് തിരിഞ്ഞു.

ആൾക്കൂട്ടത്തെ പൊട്ടിച്ചിരിപ്പിക്കുന്ന നല്ല തമാശകൾ ഉണ്ടായിരുന്നു. അത് അമ്മയുടെ പരിഭ്രാന്തി കുറക്കാൻ അൽപ്പം കാരണമായി.

അതിനിടയിൽ അച്ഛൻ തിരിച്ചുവന്ന് കയ്യിൽ ഒരു കുപ്പി ബിയറുമായി ഞങ്ങളോടൊപ്പം നിന്നു. അച്ഛൻ എന്നോടും അമ്മയോടും എന്തോ ജോധിക്കാൻ വന്നതും, ഒരുപക്ഷെ എന്തെങ്കിലും കുടിക്കാൻ വേണോ എന്ന് ചോദിക്കാൻ വന്നതായിരിക്കാം.

അപ്പോഴാണ് " ഹേയ്, മിസ്റ്റർ ഗുപ്ത " എന്ന ഗംഭീര ശബ്ദം ഞാനും അമ്മയും കേട്ടത്.

വെളുത്തു പൊക്കമുള്ള, ഒരു മനുഷ്യൻ ഞങ്ങളുടെ അടുത്തേക്ക് വരുന്നത് ഞാൻ കണ്ടു. അയാൾക്ക് 5.8 അടി ഉയരം ഉണ്ടായിരിക്കണം. അദ്ദേഹത്തിന് വ്യക്തമായ ശരീരഘടന ഉണ്ടായിരുന്നു, ഹോളിവുഡ് സിനിമകളിൽ നമ്മൾ കണ്ടിരുന്ന ഒരു ശരീരപ്രകൃതി. തടിയുള്ള ശരീരമല്ല, മറിച്ച് അത്ലറ്റിക് ശരീരമാണ്. ഷോർട്ട് സ്ലീവ് ഹവായിയൻ ഷർട്ടിൽ നിന്ന് പുറത്തേക്ക് തള്ളി നിൽക്കുന്ന രണ്ട് കൈകളിലെയും മസിലുകൾ. ഷർട്ട് ശരീരത്തോട് അൽപ്പം പറ്റിപ്പിടിച്ചിരുന്നു, അദ്ദേഹത്തിന്റെ എ ബി എസ് ന്റെ അലൈൻമെന്റ് എനിക്ക് കാണാം.

അദ്ദേഹം ഒരു ലിനൻ പാന്റും ഒരു ജോഡി ക്യാൻവാസും ധരിച്ചിരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് ഒരു കുട്ടിയെപ്പോലെയുള്ള ഒരു നിഷ്കളങ്ക പുഞ്ചിരി ഉണ്ടായിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. അദ്ദേഹത്തിന് ഏകദേശം ഏറിയാൽ 30 വയസ്സ് പ്രായം കാണും.

ഹേയ്, മിസ്റ്റർ ഗുപ്ത." അവൻ ഞങ്ങളുടെ അടുത്തേക്ക് വന്നു പറഞ്ഞു, "ഹൌ ആർ യു

💬 Comments

View all comments