Chapter Title : അമ്മയുടെ പിരിയായ കുഞ്ഞാറ്റ [Abej]
ചെറിയ രീതിയിൽ ഞാൻ മദ്യപാനം തുടങ്ങി.
ടെൻഷൻ കാരണമൊന്നുമല്ലട്ടോ.
ചെറിയ ഒരു എൻ്റെർടെയ്മിന് തുടങ്ങിയ സംഭവം പതിയെ പതിയെ ജീവിതത്തിൻ്റെ ഒരു ഭാഗമായി മാറിക്കഴിഞ്ഞിരുന്നു.
ഡെയ്ലി ഒരു രണ്ടെണ്ണം കഴിക്കാതെ ഉറക്കം വരാത്ത അവസ്ഥയായി.
അതു കൊണ്ട് തന്നെ എൻ്റെ ജീവിതം മുന്നോട്ട് പോകുന്നതും മറ്റും ഞാൻ ശ്രദ്ധിച്ചിരുന്നില്ല.
എന്നാലും വർക് ഷോപ്പും ജോലിയും എൻ്റെ ഒരു പാഷനായിരുന്നു.
പക്ഷേ മദ്യപാനം അത് അതിലും വലിയ ഒരു ലഹരിയായി മാറിക്കഴിഞ്ഞിരുന്നു എനിക്ക്.
ഡാ മനു നീ എന്താട ഇങ്ങനെ ആയത് എന്ന് അമ്മ ചോദിക്കുമ്പോൾ വീട്ടിലെ കാര്യങ്ങളെല്ലാം മുറക്ക് നടക്കുന്നില്ലെ എന്നായിരുന്നു എൻ്റെ മറുപടി.
"ഡാ മനു,,,, എനിക്ക് പ്രായം എന്തായെന്ന് വല്ല നിശ്ചയമുണ്ടോ നിനക്ക്??"
"ആവോ എനിക്കെങ്ങനെ അറിയാനാ???"
"ആ നീ ഒന്നുമറിയണ്ട,. വയസ് നാൽപത്തി ഏഴ് ആയി എനിക്ക് ഈ ആഗസ്റ്റ്‌റ്റിൽ."
"അതിന് ഞാൻ എന്താ വേണ്ടേ എൻ്റെ പൊന്ന് കൗസു...??"
"നീ ഒരു പെണ്ണ് കെട്ടണം ... വന്ന് വന്ന് എൻ്റെ മുട്ട് കാല് അനക്കാൻ വയ്യാതായി."
"അതിന് ഞാൻ ഡോക്ടറെ കാണിച്ചില്ലെ..?? കുഴപ്പം ഒന്നുമില്ലാ പ്രായത്തിൻ്റെ പ്രശ്നമാണെന്നാലോ ഡോക്ടറ് പറഞ്ഞത്."
"അത് തന്നെയാട കഴുതെ ഞാനീ പറഞ്ഞ് വന്നത്. എനിക്ക് പ്രായമായി വരുവാ. നിനക്കും എനിക്കും താങ്ങായി ഒരു പെങ്കൊച്ചിക്ക കയറി വരണോന്ന്...."
"അതിന് എനിക്ക് അത്രക്ക് പ്രായമായോ കൗസമ്മേ,,?? വെറും ഇരുപത്തിയെട്ട് അല്ലെ ആയുള്ളൂ.... കണ്ടാൽ പതിനെട്ടേ തോന്നിക്കൂന്ന് എല്ലാരും പറയണൊണ്ട്."
"ദേ എന്നേക്കൊണ്ട് നല്ലത് പറയിപ്പിക്കരുത്. താ ടീം മീശേം വളർന്ന് ചെക്കൻ കേശവ മാമനെ പോലെ മുതുക്കനായി.
💬 Comments
View all comments