Chapter Title : അമ്മയും കൊച്ചച്ഛനും [Abhi]
അങ്ങനെ കുറച്ചു മാസങ്ങൾ കടന്നു പോയി. അച്ഛൻ കുറച്ചു കടങ്ങൾ ഒക്കെ വരുത്തി വെച്ചിരുന്നു. അതൊക്കെ പിന്നെ കൊച്ചച്ചന്റെ തലയിലായി പുള്ളിയാണ് ഇപ്പോൾ അതെല്ലാം കൊടുത്ത് കൊണ്ടിരുന്നത്. പുള്ളി ഞായറാഴ്ചകളിൽ മാത്രമേ വീട്ടിൽ നിൽക്കാറ്. എന്നോടും അമ്മയോടും ഒന്നും അതികം സംസാരിക്കാറില്ല. എന്തെങ്കിലും ഒക്കെ ഉണ്ടെങ്കിൽ അമ്മുമ്മയോട് പറയും.
ഞങ്ങളുടെ ആവശ്യത്തിനുള്ള പണം അമ്മുമ്മയുടെ കയ്യിൽ കൊടുക്കും. അങ്ങനെ 8മാസത്തോളം കടന്നുപോയി. ഞങ്ങളുടെ ബന്ധത്തിൽ പെട്ട ഒരു പയ്യന്റെ വിവാഹ നിശ്ചയം പ്രമാണിച്ചു അമ്മുമ്മയുടെ ആങ്ങളമാരും (കാരണവന്മാർ) അവരുടെ ഭാര്യമാരും മറ്റും വന്നു അന്ന് അവർ ഞങ്ങളുടെ വീട്ടിൽ ആയിരുന്നു താമസം. അന്ന് അത്തായതിനു ശേഷം എല്ലാരും ഒത്തുകൂടി കുടുംബ കാര്യങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങി. ഞങ്ങളുടെ കുടുംബത്തിന്റെ മുന്നോട്ടുള്ള പൊക്കിനെ പറ്റിയായിരുന്നു ചർച്ച. വയസ്സ്കാലത്തു കൊച്ചച്ചന്റെ കാര്യങ്ങൾ നോക്കാൻ ആരെങ്കിലും വേണം എന്നായിരുന്നു എല്ലാരുടെയും അഭിപ്രായം. എന്റെയും അമ്മയുടെയും ഭാവി കൂടെ കരുതിയായിരിക്കണം. അവർ പറഞ്ഞത് ഞാനും അമ്മയും കൊച്ചച്ചന്റെ കയ്കളിൽ സുരക്ഷിതരായിരിക്കും അത്കൊണ്ട് അമ്മയും കൊച്ചച്ഛനുമായുള്ള വിവാഹം നടത്താം എന്ന്.
എല്ലാരേയും ഞെട്ടിപ്പിക്കുന്ന ഒരു ആശയം ആയിരുന്നു അത്. അമ്മയ്ക്ക് കൊച്ചച്ഛനെക്കാൾ പ്രായ കൂടുതൽ അല്ലെന്നും. ഇതൊക്കെ നാണക്കേട് അല്ലെന്നും ഒക്കെ ചോദ്യം ഉയർന്നു. എന്നാൽ അവരുടെ കല്യാണം നടക്കണം എന്ന് തന്നെ ആയിരുന്നു അമ്മുമ്മയുടെ ആഗ്രഹം.
അമ്മുമ്മ : വയ്യാതെവരുമ്പോൾ ഒരു താങ്ങു വേണം. അതിന് അവർ ഒരുമിച്ചു ചേരുന്നതാണ് നല്ലത്.
മറ്റുള്ളവരും അതിനെ അനുകൂലിച്ചു. ആദ്യമൊന്നും കൊച്ചച്ഛനും അമ്മയും അതിന് സമ്മതിച്ചിരുന്നില്ല. എന്നാൽ അമ്മുമ്മയുടെയും മറ്റുള്ളവരുടെയും നിരന്തരമായുള്ള നിർബന്ധതിനോടുവിൽ അവർ സമ്മതിച്ചു.
💬 Comments
View all comments