Chapter Title : അമ്മയും മാമിയും അമ്മുവും [അൻസിയ]
നിലയിലേക്ക് വെളിച്ചം പോലും ഇല്ലാതെ അമ്മ എന്നെയും കൊണ്ട് ഓടി കയറി...
"അമ്മേ....???
പേടിയോടെ ഞാൻ വിളിച്ചപ്പോ...
"ശ്ശ്ശ്ശ്..... അച്ഛൻ കേൾക്കും കണ്ടാൽ നല്ല അടിയും കിട്ടും മിണ്ടരുത്..."
എന്റെ കയ്യും പിടിച്ച് ഇരുട്ടിലേക്ക് മറഞ്ഞു നിന്ന് അമ്മ പറഞ്ഞു.... താഴെ നിന്നും ശബ്ദമൊന്നും കേൾക്കാതെ ആയപ്പോ അമ്മ പതിയെ ഒന്ന് എത്തി നോക്കി... പെട്ടന്ന് എന്നെയും പിടിച്ച് അവിടെയുള്ള മുറിയിലേക്ക് കയറി... ആരും ഉപയോഗിക്കാത്ത സാധനങ്ങൾ കൂട്ടിയിട്ട ആ മുറിയുടെ ഓരം ചേർന്ന് നിന്ന് അമ്മ പറഞ്ഞു...
"അച്ഛൻ ഇങ്ങോട്ട് കയറാൻ ഉള്ള പരിപാടിയാണ്... മിണ്ടരുത്...."
എനിക്കാകെ പേടിയാകാൻ തുടങ്ങി സത്യം പറഞ്ഞാൽ അമ്മയെ പോലും ശരിക്കും കാണാൻ കഴിയാത്ത ഇരുട്ട് ആ റൂമിൽ... പേടിയോടെ ഞാൻ അമ്മയുടെ കൈ പിടിച്ച് ശ്വാസം വിടാതെ നിന്നു....
വല്ല പാമ്പും ഉണ്ടാവുമോ എന്നതായിരുന്നു എന്റെ പേടി കൂരാ കൂരിരുട്ടിലേക്ക് ഒന്ന് നോക്കി ഞാൻ തിരിഞ്ഞു നിന്നതും എന്റെ കാൽ എന്തിലോ തട്ടി ശബ്ദം ഉണ്ടായി... പെട്ടന്ന് അമ്മ എന്നോട്‌പറഞ്ഞു...
"ഞാൻ പറഞ്ഞതല്ലേ കണ്ണാ അടങ്ങി നിക്കാൻ...വേഗം ഇവിടുന്ന് മാറാം അല്ലങ്കിൽ അച്ഛൻ നേരെ വരുന്നത് ഇങ്ങോട്ടാവും...."
എന്റ കയ്യും പിടിച്ച് അമ്മ മുറിയിൽ നിന്നും പതിയെ ഇറങ്ങി മുന്നോട്ട് നടന്നു.. എനിക്കാകെ പേടിയാവാൻ തുടങ്ങിയിരുന്നു...
"കണ്ണാ ഇതിൽ കയറി നമുക്ക് മുകളിൽ ഒളിക്കാം..."
അടുത്ത് കിടന്ന ടേബിളിലേക്ക് ചൂണ്ടി അമ്മ പറഞ്ഞു...
"ഇതിൽ കയാറാനോ.... എന്നിട്ട് എവിടെ ഒളിക്കാൻ...??
"നീ മുകളിലേക്ക് കയറി നിക്ക് ബാക്കി ഞാൻ പറയാം..."
അമ്മ പറഞ്ഞത് പോലെ ആ ടേബിളിൽ ഞാൻ
💬 Comments
View all comments