Chapter Title : അമ്മയും മോളും മന്ത്രിയും [Bify]
അവനോട് ചോദിച്ചു. അതിനു കേസ് കൊടുത്താണ് മാർക്കോസ് പ്രതികരിച്ചത്. മാർക്കോസിന്റെ വാശിയിൽ പരസ്യമായി എതിർപ്പ് കാണിക്കാത്ത ജീനയുടെ സമീപനം ജീനയുടെ ആവശ്യപ്രകാരം ആണ് ഈ കേസ് എന്ന നിഗമനത്തിലാണ് അവളുടെ വീട്ടുകാരെ എത്തിച്ചത്. വാസ്തവത്തിൽ അവളുടെ എതിർപ്പിനെ അയാൾ അവഗണിക്കുകയായിരുന്നു. മാർക്കോസിന്റെ 'അമ്മ മകനെ കാണാൻ കഴിയാതെ മരിച്ചതിന്റെ ഉത്തരവാദി തന്റെ അപ്പച്ചനാണെന്ന് മാർക്കോസ് വിശ്വസിക്കുന്നതായി അവൾക്കു അറിയാമായിരുന്നു.അവർ ഗൾഫിലേക്ക് തിരിച്ചു, അധികം കഴിയാതെ മാർക്കോസിന്റെ അമ്മക്ക് ഡെങ്കിപ്പനി പിടിപെട്ടിരുന്നു. തിരിച്ചു വരാൻ പണം തികയാതിരുന്ന മാർക്കോസിന് പണം കൊടുത്തില്ലെന്ന് മാത്രമല്ല മാർക്കോസിന് ജോലി കൊടുത്ത അയാളുടെ സുഹൃത്തിനോട് പണം കൊടുക്കരുതെന്ന് വിലക്കുകയും ചെയ്തു.എട്ടുംപൊട്ടും തിരിയാത്ത തന്റെ ഒറ്റമകളെ വെടക്കാക്കി അടിച്ചു മാറ്റിയതിനോടുള്ള പ്രതികാരം ആയിരുന്നു അത് . കാലങ്ങൾക്കു ശേഷം ഒരു സായാഹ്നത്തിലെ വെള്ളമടിയിൽ പൂസായ ആ സുഹൃത്ത് തന്നെ അത് മാർക്കോസിനോട് വെളിപ്പെടുത്തി. അന്ന് മുതൽ ഉള്ളിൽ ഒരു കനൽ എരിയുകയായിരുന്നു .
ഈ വിവരം അറിഞ്ഞശേഷം ജീനയോടുള്ള അയാളുടെ സമീപനത്തിലും മാറ്റം വന്നിരുന്നു. ഒരു അകൽച്ച അവരുടെ ബന്ധത്തിൽ ഉണ്ടായി . ഒരുപക്ഷെ അപ്പച്ചന്റെ സ്വത്ത് കിട്ടിയാൽ ആ അകൽച്ച മാറും എന്നവൾ പ്രതീക്ഷിച്ചു. സാമ്പത്തിക പ്രശ്നവും കേസും മാനസികപിരിമുറുക്കവും കാരണം ജീനയുടെ അപ്പച്ചൻ ആശുപത്രിയിൽ ആയി. അയാളെ ആശുപത്രിയിൽ പോയി കാണാൻ മാർക്കോസ് സമ്മതിച്ചില്ല . ജീനയും ഡെയ്സിയും കേണപേക്ഷിച്ചെങ്കിലും അയാൾ ചെവിക്കൊണ്ടില്ല . ഏക മകളെയും കൊച്ചുമകളെയും കാണാൻ കഴിയാതെ ജീനയുടെ അപ്പച്ചൻ മരിച്ചു. ചടങ്ങുകൾക്ക് എത്തിയ ജീനയോടും മകളോടും തണുപ്പൻ നയമാണ് വീട്ടുകാർ സ്വീകരിച്ചത് . വീടിന്റെ പരിസരത്തോടെ
💬 Comments
View all comments