Chapter Title : അമ്മയും ഒരു സ്ത്രീ ആണ് എന്ന തിരിച്ചറിവ് [Achu]
കിട്ടാതെ നില്കുന്നത് കണ്ടപ്പോൾ അമ്മ എന്നോട് മടിയിൽ ഇരിക്കാൻ പറഞ്ഞു പക്ഷെ ക്ഷീണിച്ചിരിക്കുന്ന അമ്മയുടെ മടിയിൽ ഇരിക്കാതെ ഞാൻ സീറ്റിൽ നിന്നും എഴുനേറ്റു ശ്രീധരൻ ചേട്ടനെ ഇരുത്തി. അപ്പോൾ ഞാൻ ചിന്തിച്ചു എനിക്ക് കിട്ടിയ ആ തണുപ്പ് ഇപ്പോൾ ശ്രീധരൻ ചേട്ടനും കിട്ടുന്നുണ്ടാകും എന്ന്. കുറെ ദൂരം യാത്ര ച്യ്തു. ബസ് ഒരു സ്റ്റോപ്പ് എത്താറായപ്പോൾ ചേട്ടൻ ഞങ്ങളോട് ഇവിടെ ആണ് സ്ഥലം എന്ന് പറഞ്ഞു . അങ്ങനെ ഞങ്ങൾ അവിടെ ഇറങ്ങി. ഒരു ഗ്രാമപ്രേദേശ ജംഗ്ഷൻ പോലെ ഒരു സ്ഥലം ഒരു ഓട്ടോസ്റ്റാന്റ് കുറച്ചു കടകളും ആളുകളും ഒക്കെയായിട്ടു. ശ്രീധരൻ ചേട്ടൻ എന്നെയും അമ്മയെയും കൊണ്ട് അവിടെ ഒരു ഹോട്ടലിൽ കയറി പൊറോട്ടയും ബീഫ് കറിയും വാങി തന്നു. നല്ല വിശപ്പ് ഉള്ളോണ്ട് ആണോ എന്തോ അത്രേം നാൾ കഴിച്ച ഭക്ഷണത്തെകാൾ ഒകെ നല്ല രുചി തോന്നി. ആദ്യത്തെ 3 പൊറോട്ടയ്ക് ശേഷം പിന്നേം 2 എണ്ണം വാങി ഞാൻ. അമ്മയും ശ്രീധരൻ ചേട്ടനും എന്നോടൊപ്പം ഇരുന്നു കഴിച്ചു. ബില്ല് കൊടുക്കാൻ അമ്മ ക്യാഷ് എടുത്തെങ്കിലും ശ്രീധരൻ ചേട്ടൻ സമ്മതിച്ചില്ല. അപ്പോഴേക്കും പുറത്ത് വീണ്ടും ചാറ്റൽ മഴ വീണിരുന്നു.
അവിടെ ഉള്ള ഓട്ടോ സ്റ്റാൻഡിൽ നിന്നും ഒരു ഓട്ടോറിക്ഷ പിടിച്ചു ഞങ്ങൾ ശ്രീധരേട്ടന്റ വീട്ടിലേക് കൊണ്ട് പോയി. ഒരു പഴയ ഓടിട്ട കൊച്ചു വീടിന്റെ മുന്നിൽ ഓട്ടോ നിന്നു. വീട് പൂട്ടി ഇട്ടേക്കുക ആണ്. മകനെ ശ്രീധരേട്ടന്റെ ഭാര്യയുടെ അമ്മ വീട്ടിൽ നിർത്തിയേക്കുക ആണ്. അവിടെ ശ്രീധരേട്ടന്റെ ഭാര്യയുടെ അനിയത്തി ഉണ്ട് അവരാണ് നോക്കുന്നത്. ചിലവിനു ഉള്ളതൊക്കെ ശ്രീധരേട്ടൻ അവിടെ കൊടുക്കും. ജോലിക്കു പോയാൽ നോക്കാൻ വേറെ ആരും ഇല്ലാത്തോണ്ട് ആണ് അങ്ങനെ. ഈ വീട്ടിൽ ശ്രീധരേട്ടൻ തനിച്ചാണ് എന്ന് അപ്പോൾ ആണ് ഞങ്ങൾ അറിയുന്നത്. വീടിന്റെ ഉള്ളിൽ മൊത്തം അലങ്ങോലപ്പെട്ട് കിടപ്പാണ്. ഒരു കിടപ്പുമുറിയെ ഉള്ളു അവിടെ ആണ് ശ്രീധരേട്ടൻ കിടക്കുന്നത് ഒരു ഹാൾ ഒരു കിച്ചൻ പിന്നെ ഒരു സാധങ്ങൾ കൂട്ടിയിട്ട് ഒരു മുറിയും. അത് വൃത്തിയാക്കി ഒരു കട്ടിൽ ഇട്ടാൽ ഒരു ബെഡ്‌റൂം
💬 Comments
View all comments