0%

Chapter Title : അമൃതകിരണം 1 [Meenu]

Author : Meenu Read All Parts 146K

അനു ൻ്റെ അടുത്ത് പോവണം സാധനങ്ങൾ എല്ലാം ആയിട്ട്. അവൾ ആണെങ്കിൽ ലോക മടിച്ചി ആണ്. ജിമ്മിയോട്‌ അവിടെ വരെ കൊണ്ട് കൊടുക്കാൻ പറയാം, എനിക്ക് വയ്യ.

അമ്മു പതിയെ ഉറക്കത്തിലേക്ക് വഴുതി. ബസ് ൽ മാർക്കോസ് തൻ്റെ സ്വര ഗാംഭീര്യത്തിൽ ആലപിച്ച ഭക്തി ഗാനങ്ങൾ പാടുന്നുണ്ട്. വളഞ്ഞു പുളഞ്ഞുള്ള റോഡ് ലൂടെ നേർത്ത മഞ്ഞു പടലങ്ങളെ കീറിമുറിച്ചു ആ ബസ് തൊടുപുഴ ലക്ഷ്യമാക്കി പാഞ്ഞു, അവിടെ നിന്നും എറണാകുളത്തേക്കും.

അതെ സമയം അനു കണ്ണ് തിരുമ്മി എഴുനേറ്റു ചായ ഉണ്ടാക്കുന്നു. അതും അവളുടെ കെട്ടിയോൻ വിളിച്ചു എഴുന്നേല്പിച്ചപ്പോൾ ആണ്. വെളുപ്പാൻ കാലത്ത് ഉറക്കത്തിൽ എപ്പോളോ പെട്ടന്ന് ഓര്മ വന്നപ്പോൾ ആണ് അമ്മു നെ വിളിച്ചു തേങ്ങാ വേണം എന്നൊക്കെ പറഞ്ഞത്. എന്നിട്ട് അതെ പോലെ തന്നെ വീണ്ടും കിടന്നുറങ്ങി. ഇപ്പോൾ വിളിച്ചെഴുന്നേല്പിച്ചതിനു കെട്ടിയോനെ ശപിച്ചു കൊണ്ട് ആണ് ചായ ഉണ്ടാകുന്നത്. മുഖം ഒക്കെ വീർത്തു ഇരിപ്പുണ്ട്, ഉറക്കം മുറിഞ്ഞതിൻ്റെ ദേഷ്യത്തിൽ. കണ്ണുകൾ ഇപ്പോളും പാതി ഉറക്കത്തിൽ തന്നെ ആണ്. മുട്ടോളം എത്തുന്ന ഒരു പാവാടയും ബ്ലൗസ് ഉം ആണ് വേഷം.

അമ്മു എങ്ങനെ ആണോ അതിൻ്റെ നേരെ എതിര് ആണ് അനു എന്ന അനുപമ ഐസക്. അമ്മു ൻ്റെ അനിയത്തി, വയസ്സ് 31, അമ്മു വെളുത്തത് ആണെങ്കിൽ അനു നു ഇരു നിറം. അമ്മു അഞ്ചു അടി ആറു ഇഞ്ച് പൊക്കം, അനു അഞ്ചു അടി നാല് ഇഞ്ചും. അമ്മു സ്ലിം ആണ്, അനു കുറച്ചു തടിച്ചിട്ടും, എന്നാൽ അങ്ങനെ അധികം തടിച്ചിട്ട് അല്ല കെട്ടോ

💬 Comments

View all comments