Chapter Title : അമൃതകിരണം 1 [Meenu]
പെയ്യുന്ന മഞ്ഞു തുള്ളികളിൽ നിന്ന് രക്ഷ നേടാൻ തൻ്റെ ഷാൾ തലയിലേക്ക് കയറ്റി ഇട്ടു.
മഞ്ഞു തുള്ളികൾ മരത്തിൻ്റെ ഇലകളിൽ പതിക്കുന്ന ശബ്ദം കേൾക്കാം. അടുത്തുള്ള അമ്പലത്തിൽ നിന്ന് സുപ്രഭാതം മുഴങ്ങുന്നു. ഏതോ വലിയ മരത്തിൽ പക്ഷിക്കൂട്ടം ചിലക്കുന്നുണ്ട്. അച്ഛൻ ആരോടോ എന്തോ സംസാരിക്കുന്ന കേൾക്കാം അമ്മുവിന്, ആരോ അച്ഛൻ്റെ മുന്നിൽ നടക്കുന്നുണ്ട്, നേരം വെളുത്തു തുടങ്ങിയതേ ഉള്ളു, അത് കൊണ്ട് ആര് ആണ് എന്ന് അമ്മുന് മനസിലായില്ല. തന്നെ കുറിച്ച് ആണ് സംസാരം. എന്ന് ആണ് വന്നത് എന്നൊക്കെ ചോദിക്കുന്നുണ്ട്. അടുത്തുള്ള പാൽ സൊസൈറ്റി ൽ പാലും ആയി പോവുന്ന ആരോ ആണ്.
നടന്നു ബസ് സ്റ്റോപ്പ് എത്തിയപ്പോളേക്കും അത്യാവശ്യം വെളിച്ചം വീണിരുന്നു. എറണാകുളത്തേക്ക് ഉള്ള ആദ്യത്തെ ബസ് ആണ്, ആ വഴിയിലൂടെ.
ബസ് വരുന്നത് വരെ, ആരൊക്കെയോ സ്നേഹാന്വേഷണങ്ങൾ നടത്തി. അമ്മു എല്ലാവരോടും ചിരിച്ചു മറുപടി പറഞ്ഞു. എറണാകുളത്ത് എത്തിയാൽ ഇങ്ങനെ കുശലാന്വേഷണം നടത്താൻ ആർക്കെങ്കിലും സമയം കാണുമോ? അടുത്ത് താമസിക്കുന്നവരെ പോലും അറിയില്ല. നാട്യങ്ങളുടെ മഹാസാഗരം, നഗരം.
ബസ് വന്നു, അമ്മു കയറി, അച്ഛൻ ബാഗ് കയറ്റി വച്ച് തന്നിട്ട് ഇറങ്ങി. സ്ഥിരം പോകുന്ന ബസ് ആയത് കൊണ്ട് നല്ല സഹകരണം ആണ് ജീവനക്കാരിൽ നിന്ന്. ടിക്കറ്റ് എടുത്തു ഷാൾ തലയിൽ കവർ ചെയ്തു വച്ച് തന്നെ സൈഡ് ഗ്ലാസ് ൽ ചാരി ഇരുന്നു കണ്ണുകൾ അടച്ചു. ഒന്ന് മയങ്ങാൻ ഉള്ള സമയം ഉണ്ട്. ഒൻപത് മണി ആവും ബസ് കാക്കനാട് എത്തുമ്പോൾ, ജിമ്മി ബസ് സ്റ്റാൻഡ് ൽ വന്നുകൊള്ളും. ഇനി വൈകിട്ട്
💬 Comments
View all comments