Chapter Title : അമൃതകിരണം 1 [Meenu]
പോലെ അമ്മ യും അച്ഛനും അപ്പോൾ ബാഗ് എല്ലാം എടുത്തു പുറത്തു നില്പുണ്ട്. അച്ഛൻ കൊണ്ട് ബസ് ൽ കയറ്റി വിടും അത് ആണ് പതിവ്.
അമ്മ: ഡീ നീ ഈ പാൽ കുടിച്ചിട്ട് പോ...
അമ്മു: എൻ്റെ അമ്മെ ഞാൻ കൊച്ചു കുട്ടി ഒന്നും അല്ല, പാല് കുടിപ്പിക്കാൻ.
അമ്മ: നീ ഇപ്പൊ ഇത് കുടിച്ചിട്ട് പോയാൽ മതി. കൊച്ചായാലും, വലുത് ആയാലും.
അമ്മു: രാവിലെ ഇത് എങ്ങനെ കുടിക്കാനാ അമ്മെ? ഞാൻ പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്. അച്ഛൻ ഇതും കണ്ടു ചിരിച്ചു നിന്നോ - അച്ചൻ്റെ സ്വന്തം ഭാര്യ ടെ സ്നേഹ പീഡനം.
അത് കേട്ട് അമ്മു ൻ്റെ അച്ഛൻ ഐസക് കുലുങ്ങി ചിരിച്ചു.
പാൽ കുടിച്ചു ഗ്ലാസ് അമ്മയുടെ കൈയിൽ കൊടുത്തു, അമ്മയോട് "ശരി അമ്മെ" എന്നും പറഞ്ഞു അമ്മു അച്ഛൻ്റെ പിന്നിൽ നടന്നു...
എല്ലാ അച്ചന്മാരെയും പോലെ ആ അച്ഛനും തൻ്റെ കുടുംബത്തിനും മക്കൾക്കും വേണ്ടി ബാഗ് ഉം പിടിച്ചു അമ്മു ൻ്റെ മുന്നിൽ നടന്നു. ആ അമ്മ നിറഞ്ഞ മനസ്സോടെ സ്വന്തം മോളെ തൻ്റെ ഭർത്താവ്, അവളുടെ അച്ഛൻ, ഒരു കൊച്ചു കുട്ടിയെ എന്നപോലെ ഇപ്പോളും കരുതലോടെ ബസ് സ്റ്റോപ്പ് ലേക്ക് കൊണ്ട് ആക്കുന്നതും നോക്കി നിന്നു.
തണുത്ത വെളുപ്പാൻ കാലത്തു നാട്ടുവഴിയിലൂടെ ഉള്ള നടത്തം, നല്ല ശുദ്ധവായു ശ്വസിച്ചു കൊണ്ട്, അതൊരു സുഖം തന്നെ ആണ്.
വെറുതെ അല്ല നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്ന് കവി പാടിയത്.
പിങ്ക് കളർ ചുരിദാർ ധരിച്ചു സുന്ദരി ആയി നടക്കുന്ന അമ്മു, മരം
💬 Comments
View all comments