0%

Chapter Title : അമൃതകിരണം 1 [Meenu]

Author : Meenu Read All Parts 146K

ഡ്രസ്സ് ചെയ്യാൻ മുറിയിലേക്ക് കയറിയത്.

"ഇതാരാ ഈ വെളുപ്പാൻ കാലത്തു വിളിക്കുന്നത്, ജിമ്മി ആവാൻ ചാൻസ് ഇല്ല, അവൻ ഉറക്കം എഴുന്നേൽക്കണം എങ്കിൽ ഞാൻ വിളിച്ചു എഴുനെല്പിക്കേണ്ടത് ആണല്ലോ"

ഫോൺ എടുത്തു കൊണ്ട് അമ്മു...

"നീ ആയിരുന്നോ? നിനക്ക് ഉറക്കം ഒന്നും ഇല്ലേ? ഞാൻ ചുമന്നു കൊണ്ട് വരാനുള്ള സാധനങ്ങളുടെ ലിസ്റ്റ് പറയാൻ ആണെങ്കിൽ വേണ്ട പെണ്ണെ...."

അമ്മു ൻ്റെ അനിയത്തി അനു ആണ് വിളിച്ചത്....

അനു: ഡീ കുറച്ചു തേങ്ങാ എടുത്തു കൊണ്ട് വാടീ...

അമ്മു: നീ പോയെ ഡീ... എനിക്ക് അല്ലെങ്കിൽ തന്നെ കുറെ ചുമക്കാൻ ഉണ്ട്, ഇനി തേങ്ങാ കൂടി. നിൻ്റെ കെട്ടിയോൻ അവിടെ ഇല്ലേ അവനോട് പോയി വാങ്ങിക്കാൻ പറ.

അനു: ഡീ പ്ളീസ് ഡീ...

അമ്മു: നീ പോയെ ഞാൻ റെഡി ആവട്ടെ. സമയം പോണു പെണ്ണെ.

അനു: ഡീ പട്ടി… കൊണ്ടുവരണം കെട്ടോ.

അമ്മു: വച്ചിട്ട് പോഡീ…

"ചേച്ചി ആണ് എന്നാലും അവൾക്ക് ഒരു ബഹുമാനവും ഇല്ല എന്നോട്" കാൾ വച്ചിട്ട് പിറുപിറുത്തു കൊണ്ട് അമ്മു റെഡി ആവാൻ തുടങ്ങി.

"നിൻ്റെ അനിയത്തി അല്ലെ, വളർത്തു ദോഷം" അതും പറഞ്ഞു അമ്മു ൻ്റെ സ്വയം പറച്ചിൽ കേട്ടുകൊണ്ട് വന്ന അമ്മ അവൾക്കു ഫുഡ് പാക്ക് ചെയ്തു കൊണ്ട് വന്നു കൊടുത്തു.

അമ്മു: ഹാ, വളർത്തു ദോഷം എൻ്റെയോ അമ്മയുടേതോ?

മക്കളും ആയിട്ട് വാഗ്‌വാദത്തിനു നില്കുന്നത് തനിക്ക് നല്ലതല്ല എന്ന് അറിയാവുന്ന ആ അമ്മ, കൂടുതൽ മിണ്ടാതെ ചിരിച്ചു കൊണ്ട് പോയി...

അമ്മു ഡ്രസ്സ് ചെയ്തു പുറത്തു ഇറങ്ങി. പതിവ്

💬 Comments

View all comments