Chapter Title : അമൃതകിരണം 13 [Meenu]
അനു: പ്രത്യേകിച്ച് ഒന്നും ഇല്ല ഡാ.
അശ്വിൻ: ജിമ്മി ചേട്ടൻ പോയത് കൊണ്ട് സങ്കടപ്പെട്ടിരിക്കുവാണോ?
അനു: എന്തിനു?
അശ്വിൻ: അതൊക്കെ എനിക്ക് അറിയാം. മനു ചേട്ടൻ എവിടെ?
അനു: അകത്തു ജോലി യിൽ ആണ്.
അശ്വിൻ: ഓക്കേ...
അനു: നീ അമ്മു ആയിട്ട് ഭയങ്കര കൂട്ട് ആണോ?
അശ്വിൻ: ആര് പറഞ്ഞു?
അനു: അമ്മു നെ നിൻ്റെ ഇൻസ്റ്റ ൽ കണ്ടപ്പോൾ ഞാൻ അവളോട് ചോദിച്ചു.
അശ്വിൻ: ഹാ... ജിമ്മി ചേട്ടൻ്റെ ഭാര്യ അല്ലെ... അപ്പോൾ പിന്നെ ഞാൻ കൂട്ട് ആവുമല്ലോ. ഞാൻ പോയിരുന്നു അവരുടെ വീട്ടിൽ ജിമ്മി ചേട്ടൻ പോവുന്നതിനു മുൻപ്.
അനു: ഹാ അവൾ പറഞ്ഞു. നീ വിളിച്ചിരുന്നു എന്ന് പറഞ്ഞു കഴിഞ്ഞ ദിവസം.
അശ്വിൻ: ഹാ... ചുമ്മാ വിളിച്ചതാ...
അനു: ഹ്മ്മ്... നിൻ്റെ സ്വഭാവം അറിഞ്ഞിടത്തോളം ചുമ്മാ വിളിച്ചതാണ് എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.
അശ്വിൻ: ഏയ്... അമ്മു ചേച്ചി അങ്ങനെ അല്ല....
അനു: എന്നിട്ട് ആണോ മന്ദമാരുതൻ എന്നോ എന്തോ ഒക്കെ പറഞ്ഞല്ലോ നീ അന്ന്.
അശ്വിൻ: അത് അന്ന് അല്ലെ.
അനു: ഹ്മ്മ്... നിൻ്റെ ഫ്രണ്ട്‌സ് ഒക്കെ എവിടെ?
അശ്വിൻ: ആര് അന്ന് കണ്ടവർ ആണോ?
അനു: ഹാ അതെ...
അശ്വിൻ: അവർ നാട്ടിൽ ആണ്. ഞാൻ ഇപ്പോൾ ചെന്നൈ ആണ്.
അനു: ഹ്മ്മ്...
അശ്വിൻ: ധന്യ ചേച്ചി എൻ്റെ റിക്വസ്റ്റ് accept ചെയ്തില്ല, കാണുമ്പോൾ ഒന്ന് പറയണേ... നമ്മുടെ കാന്താരി മുളക് അല്ലെ?
അനു: (ധന്യയോട്) നീ കൂടെ ഉണ്ടെന്നു പറയണോ?
ധന്യ: വേണ്ട വേണ്ട.
അനു: അവൾ കണ്ടില്ലായിരിക്കും.
💬 Comments
View all comments