Chapter Title : അമൃതകിരണം 14 [Meenu]
അമ്മു: കഴിച്ചോ ചേട്ടൻ?
ധന്യ: ഇല്ല, ഇപ്പോൾ വന്നതേ ഉള്ളു. നേരെ കുളിക്കാൻ കയറി. നീ കഴിച്ചോ?
അമ്മു: ഇല്ല ഡാ. വിശപ്പുണ്ട്, അനു പക്ഷെ ഫോൺ ൽ ആരോടോ കത്തിയാണ്. ആ അശ്വിൻ ആണോ എന്ന് എനിക്ക് സംശയം ഉണ്ട്.
ധന്യ: ആഹ്... അടിപൊളി.
അമ്മു: അവൻ നല്ല ചെക്കൻ ആയിട്ട് ആണ് എനിക്ക് തോന്നിയത്. പിന്നെ ആൺപിള്ളേരുടെ കയ്യിലിരുപ്പ് കാണും, പക്ഷെ എന്നോട് വളരെ നീറ്റ് ആണ് ഇതുവരെ. ചിലപ്പോൾ ജിമ്മിയോടുള്ള ബന്ധത്തിൽ ആവാം. ചേച്ചീ ചേച്ചീ എന്നും വിളിച്ചു ആണ് വരുന്നത്.
ധന്യ: ആയിരിക്കാം.
കിരൺ: അശ്ശോ... നീ ഇവിടെ ഉണ്ടായിരുന്നോ?
ധന്യ ചിരിച്ചു കൊണ്ട്....
"ഹഹഹ.... ഞാൻ പറഞ്ഞില്ലേ..... ചേട്ടൻ ഇപ്പോൾ വരും എന്ന്...."
അമ്മു: പിന്നെ... ഇയാളുടെ ഒരു നാണം, ഈ പ്രായത്തിൽ...
കിരൺ: പോടെ... പോടെ.... നീ എപ്പോൾ വന്നു?
അമ്മു: ഞാൻ ഇപ്പോൾ വന്നതേ ഉള്ളു.
കിരൺ ഡ്രസ്സ് എടുത്തു കൊണ്ട് അടുത്ത റൂം ലേക്ക് പോയി ചേഞ്ച് ചെയ്യാൻ.
ധന്യ: ഞാൻ ഫുഡ് എടുക്കട്ടേ അമ്മു?
അമ്മു: ഞാൻ അവിടുന്ന് കഴിക്കാം ഡാ.
കിരൺ അപ്പോഴേക്കും അവിടേക്ക് തിരിച്ചു എത്തി.
കിരൺ: നീ ഇവിടെ നിന്ന് കഴിച്ചെന്നും പറഞ്ഞു ഞങ്ങൾ പട്ടിണി ഒന്നും ആവില്ല.
ധന്യ: അതല്ലേ ചേട്ടാ...
കിരൺ: പിന്നെ?
ധന്യ: അനു അവിടെ ആ അശ്വിൻ ആയിട്ട് കുറെ നേരം ആയിട്ട് ഫോൺ ൽ ആണ്. ഇവള് വന്നിട്ട് വല്യ മൈൻഡ് ഇല്ല.
കിരൺ: ഹഹഹ... അനു അല്ലെ.... സ്വാഭാവികം ആണല്ലോ.
അമ്മു:
💬 Comments
View all comments