Chapter Title : അമൃതകിരണം 15 [Meenu]
അവൻ്റെ ചാറ്റ് ധന്യക്ക് കാണാവുന്നത് പോലെ അവൾക്ക് നേരെ പിടിച്ചു കൊണ്ട് ധന്യയോട്....
"നീ കണ്ടോ ഞാൻ പറഞ്ഞില്ലേ അവൻ ടെൻഷൻ അടിക്കും എന്ന്"
ധന്യ അമ്മു ൻ്റെ തോളിലേക്ക് ചേർന്ന് തിരിഞ്ഞു കിടന്നു.
ധന്യ: ഹ്മ്മ്... എന്തൊക്കെ ആകുമോ എന്തോ? ഇത്ര ടെൻഷൻ അടിക്കാൻ എന്താണ്?
അമ്മു: എന്തിനു ആണ് നീ പേടിക്കുന്നത്?
അശ്വിൻ: ചേച്ചി വീട്ടിൽ എത്തിയിട്ട് മെസ്സേജ് ഇടാം എന്ന് പറഞ്ഞിട്ട് പിന്നെ ഇത്ര സമയം ആയിട്ടും ഒരു വിവരവും ഇല്ല. എന്ത് പറ്റി എന്ന് വിചാരിച്ചു ഞാൻ?
അമ്മു: അതോ... ഞാൻ വീട്ടിൽ പോയി. കുറച്ചു സാധനങ്ങൾ എടുക്കാൻ ഉണ്ടായിരുന്നു. അതും എടുത്തു അനു ൻ്റെ ഫ്ലാറ്റ് ൽ വന്നു. പിന്നെ ഫുഡ് കഴിച്ചു ഇപ്പോഴാണ് ഫ്രീ ആയത്.
അശ്വിൻ: ഓ... അവിടെ ആണോ... അനു ൻ്റെ ഫ്ലാറ്റ് ൽ.
അമ്മു: ഹാ... ആയിരുന്നു... ഇപ്പോൾ ഞാൻ ധന്യ ടെ അടുത്തേക്ക് വന്നു.
അശ്വിൻ: നിങ്ങൾ രണ്ടും ഭയങ്കര കൂട്ട് ആണ് അല്ലെ ധന്യ ചേച്ചിയും അമ്മു ഉം.
അമ്മു: ഹാ...
അശ്വിൻ: അന്നും അതിരപ്പള്ളി വച്ച് കണ്ടപ്പോളും നിങ്ങൾ രണ്ടും ആയിരുന്നു ഇപ്പോഴും ഒരുമിച്ചു.
അമ്മു: അത് ഞാൻ ഓർക്കുന്നില്ല. അങ്ങനെ ആയിരുന്നോ?
അശ്വിൻ: ഹാ...
അമ്മു: ഹ്മ്മ്... ഇപ്പോൾ നിനക്ക് സമാധാനം ആയല്ലോ... എൻ്റെ മെസ്സേജ് വന്നപ്പോൾ... നീ കഴിച്ചോ?
അശ്വിൻ: ഹാ ഞാൻ കഴിച്ചു. ചേച്ചി അനു ൻ്റെ ഫ്ലാറ്റ് ലേക്ക് എപ്പോൾ പോകും?
അമ്മു: ഞാനും ധന്യയും കൂടി ഇവിടെ കിടന്നുറങ്ങും.
അശ്വിൻ: ഓ... അപ്പോൾ
💬 Comments
View all comments