Chapter Title : അമൃതകിരണം 2 [Meenu]
തിരഞ്ഞു നടന്നു വരുന്ന കിരൺ നെ വീക്ഷിച്ചു നിന്നു. ധന്യ യും അനു ഉം കിരൺ ൻ്റെ അടുത്ത് നിന്നു പോകുന്നത് മുതൽ അവൾ അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവളുടെ മനസ്സിൽ കൂടി കടന്നു പോയത്, തൻ്റെ ജിമ്മിയും കിരണും തമ്മിൽ ഉള്ള സാമ്യങ്ങൾ ആയിരുന്നു. ജിമ്മിയെ കാൾ രണ്ടിഞ്ചു ഉയരം കൂടുതൽ ഉണ്ടാവും കിരൺ നു. വേറെ കാര്യമായ വ്യത്യാസങ്ങൾ ഇല്ല. രണ്ടു പേരുടെയും ശരീരഘടന ഒരുപോലെ ആണ്. രണ്ടു പേർക്കും കണ്ണട ഉണ്ട്. രണ്ടു പേരും വെളുത്തത് ആണ്.
"ഇതെങ്ങനെ ഇങ്ങനെ ഒത്തു വന്നു"
ഇതായിരുന്നു അമ്മു ൻ്റെ മനസ്സിൽ....
ഒരു പൊടി സുന്ദരൻ. വെറുതെ അല്ല അനു നു കിരൺ നെ കാണുമ്പോൾ ഒരു ഇളക്കം.
അനു കിരൺ നെ കുറിച്ച് അമ്മു നോട് വാചാല ആവാറുണ്ട്, അങ്ങനെ ആണ് അമ്മു നു കിരൺ നെ കാണുന്നതിന് മുന്നേ ഉള്ള പരിചയം. അനു പറഞ്ഞിട്ടുണ്ട് അമ്മു നോട് ഒരിക്കൽ,
"കിരൺ നെ നേരത്തെ കണ്ടിരുന്നെകിൽ ഞാൻ കയറി പ്രേമിച്ചേനെ, പക്ഷെ എന്ത് ചെയ്യാം ആ ഭാഗ്യം ധന്യ ക്കു ആയി പോയി" എന്ന്.
അന്ന് മുതൽ അമ്മു കിരൺ നെ കാണണം എന്ന് ആലോചിക്കുന്നത് ആണ്, പക്ഷെ അവൾ വരുമ്പോൾ ഒന്നും കിരൺ കാണില്ല ഫ്ലാറ്റ് ൽ. പക്ഷെ അങ്ങനെ ധന്യ ആയിട്ട് നല്ല പരിചയം ആയി എന്ന് മാത്രം, അതിൽ അവൾക്ക് സന്തോഷമേ ഉള്ളു കാരണം ധന്യ യെ അമ്മു നു വല്യ ഇഷ്ടം ആണ്, ധന്യ യുടെ character എല്ലാര്ക്കും ഇഷ്ടം
💬 Comments
View all comments