Chapter Title : അമൃതകിരണം 2 [Meenu]
കൈയിൽ പിടിച്ചോണം കെട്ടോ. ഓടരുത് നീ... അവിടെ നല്ല തിരക്ക് ഉണ്ടാവും.
അവൻ അത് കേട്ട് കൊണ്ട് തല കുലുക്കി.
സൂര്യ അതാണ് കിരൺ ൻ്റെ യും ധന്യ യുടെയും മോൻ്റെ പേര് - സൂര്യ കിരൺ.
അവർ പള്ളിയിൽ എത്തിയപ്പോൾ കുർബാന കഴിഞ്ഞിട്ടുണ്ടായിരുന്നില്ല.
ധന്യ ഓരോരോ കടകൾ കയറി ഇറങ്ങി നടന്നു. കിരൺ മോനെ ആയിട്ട് കാഴ്ചകൾ കണ്ടു നടന്നു...
സൂര്യ: പപ്പാ, നമുക്ക് കടല വാങ്ങാം...
കിരൺ അവനു പച്ച പട്ടാണി വാങ്ങി കൊടുത്തു. എന്നിട്ട് രണ്ടു പേരും പള്ളി മുറ്റത്തെ പെരുന്നാൾ കാഴ്ചകൾ കണ്ടു നടന്നു.
ബലൂൺ വിൽപനക്കാർ അവർക്കു ചുറ്റും ഉണ്ടായിരുന്നു. കുട്ടികൾ എവിടെ ഉണ്ടോ അവിടെ അവർ എത്തുവല്ലോ. അവനു പക്ഷെ ബലൂൺ നോട് ഒന്നും വല്യ താല്പര്യം ഉണ്ടായിരുന്നില്ല.
ചെറിയ ചെറിയ കളിപ്പാട്ട കച്ചവടക്കാർ, ഭക്ഷണ സാധനങ്ങൾ വിൽപനക്കാർ, സുന്ദരികളായ കൊച്ചു കുട്ടികൾ, നഗരം ആയത്കൊണ്ട് പല രീതിയിലുള്ള വേഷവിധാനങ്ങൾ അണിഞ്ഞ തരുണീ മണികൾ അങ്ങനെ വശ്യ സുന്ദരമായ കാഴ്ചകൾ. ഒരു വശത്ത് ചെറിയ രീതിയിലുള്ള എന്തോ കായിക വിനോദങ്ങൾ ഒക്കെ ഉണ്ട്. കിരൺ സൂര്യ നെ കൂട്ടി ആ ഭാഗത്തേക്ക് പോയില്ല. അവനു അറിയാം അത് കണ്ടാൽ പിന്നെ അവനെ പിടിച്ചാൽ കിട്ടില്ല എന്ന്. കിരൺ നു പരിചയം ഉള്ള ആളുകൾ ഇടക്ക് ഇടക്ക് വന്നു ചിരിച്ചു കാണിച്ചും സംസാരിച്ചും ഒക്കെ പോവുന്നും ഉണ്ട്.
പെട്ടന്ന് അവൻ്റെ പിന്നിൽ ഒരു അടി യും ചേട്ടാ എന്നൊരു വിളിയും...
കിരൺ തിരിഞ്ഞു നോക്കിയപ്പോൾ അനു ആണ്. കൂടെ ഒരു
💬 Comments
View all comments