Chapter Title : അമൃതകിരണം 2 [Meenu]
അങ്ങനെ തന്നെയാ...
കിരൺ: എന്നാലും ആ മനു ൻ്റെ അവസ്ഥ എന്തായിരിക്കും എന്തോ?
ധന്യ: ആഹ്ഹ...അവളെ പോലെ ഒരെണ്ണത്തിനെ കിട്ടണമായിരുന്നു ചേട്ടനും. അനുഭവിച്ചേനെ എങ്കിൽ. ഇതിപ്പോ എല്ലാത്തിനും ധന്യേ... ധന്യേ... എന്ന് വിളിച്ചാൽ മതിയല്ലോ.
കിരൺ ധന്യയെ കെട്ടിപിടിച്ചു അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട്...
"നീ എൻ്റെ മുത്ത് അല്ലെ ഡീ"
ധന്യ: മുത്ത് അല്ല ചിപ്പി. നല്ല ഒലിപ്പീരു ആണല്ലോ അവള്.
കിരൺ: എനിക്ക് മനസിലാവാതെ ഇല്ല. നിൻ്റെ ഫ്രണ്ട് അല്ലെ, ചോദിച്ചു കൂടെ?
ധന്യ: ഞാൻ കുറെ പ്രാവശ്യം ആയിട്ട് ശ്രദ്ധിക്കുന്നുണ്ട്. ചോദിച്ചില്ല ഒന്നും.
കിരൺ: ഹ്മ്മ്...
ധന്യ: വേഗം റെഡി ആവൂ, ഇനി അവര് അവിടെ നോക്കി നില്കും.
ധന്യ അകത്തേക്ക് പോയി. കിരണും....
രണ്ടു പേരും കൂടി മോനെ റെഡി ആക്കി, ഒരുങ്ങി ഇറങ്ങി.
കിരൺ: അവര് സ്കൂട്ടർ ൽ ആണല്ലോ പോയത്, അപ്പൊ നമ്മൾ കാർ എടുക്കണോ?
ധന്യ: കാർ ഒന്നും എടുക്കേണ്ട. അവിടെ പാർക്ക് ചെയ്യാൻ സ്ഥലം കാണില്ല, പെരുന്നാൾ ആണേ. നമുക്ക് നടന്നു പോവാം.
കിരൺ: അപ്പോൾ തിരിച്ചു എങ്ങനെ വരും, അവർ സ്കൂട്ടർ ൽ അല്ലെ?
ധന്യ: നമ്മൾക്ക് നടന്നു വരാം. അല്ലെങ്കിൽ ഓട്ടോ വിളിക്കാം. ഇത്ര ദൂരം അല്ലെ ഉള്ളു.
കിരൺ: ശരി... എങ്കിൽ നടക്കാം..
ധന്യ: (ചെവിയിൽ) അതോ ഇനി അനു ൻ്റെ കൂടെ യെ വരുകയുള്ളോ?
കിരൺ: (ധന്യയുടെ ചെവിയിൽ) ഹാ... ഒരു സുഖം കിട്ടിയേനെ...
രണ്ടു പേരും കൂടി ചിരിച്ചു കൊണ്ട് മോൻ്റെ കൈയിൽ പിടിച്ചു നടന്നു...
ധന്യ: സൂര്യ,
💬 Comments
View all comments