0%

Chapter Title : അമൃതകിരണം 5 [Meenu]

Author : Meenu Read All Parts 64841

ഇങ്ങു മാറികിടക്ക് ഞാൻ കിടക്കട്ടെ.

കിരൺ: ഓ....

ധന്യ സൂര്യയുടെയും കിരൺ ൻ്റെ യും ഇടയിലേക്ക് കയറി കിടന്നു എന്നിട്ട് അവൾ അവൻ്റെ ഇടതു നെഞ്ചിലേക്ക് തൻ്റെ തല എടുത്തു വച്ചു.

ധന്യ: എന്താ ഒരു ആലോചന?

കിരൺ: ഒരു ആലോചനയും ഇല്ല, അനു എന്തൊക്കെ വരുത്തി വക്കും?

ധന്യ: അതിനു ചേട്ടന് എന്താ പ്രശനം, അത് അവരുടെ കുടുംബകാര്യം.

കിരൺ: ഓ... അപ്പോൾ നീയോ?

ധന്യ: ഞാൻ നിങ്ങളുടെ ഭാര്യ, എനിക്കും അവരും ആയിട്ട് എന്ത് ബന്ധം?

കിരൺ: എന്നിട്ട് ആണോ അനു ൻ്റെ പിന്നാലെ ഓടിയത്.

ധന്യ: എനിക്ക് തോന്നി അതും ഓർത്തു ഇരിക്കുവാരുന്നു എന്ന്?

കിരൺ: അവൾ പണി ഒപ്പിച്ചോ?

ധന്യ: അറിയില്ല, പക്ഷെ എന്തൊക്കെയോ നടന്നിട്ടുണ്ട്.

കിരൺ: പറഞ്ഞില്ലേ?

ധന്യ: പറയാൻ പറ്റുന്ന അവസരം കിട്ടിയില്ലല്ലോ. അമ്മു ഉണ്ടായിരുന്നില്ലേ?

കിരൺ: ഹ്മ്മ്....

ധന്യ: അവൾ ഇവിടെ നിന്ന് എന്നോട് പറഞ്ഞിരുന്നു, അമ്മു വന്നു കഴിഞ്ഞു ഞാൻ ഒന്ന് പോകും, കുറച്ചു കഴിയുമ്പോ എന്നോട് അങ്ങോട്ട് ചെല്ലണം എന്നൊക്കെ.

കിരൺ: നീ എന്തിനു പോണം അങ്ങോട്ട്?

ധന്യ: അവളെ അവിടെ നിന്ന് വിളിച്ചു കൊണ്ട് പോരാൻ, അല്ലെങ്കിൽ അമ്മു എങ്ങാനും കയറി ചെന്നാലോ ഇടക്ക്?

കിരൺ: ഹ്മ്മ് എന്നിട്ട് നീ ചെന്നപ്പോൾ?

ധന്യ: ഞാൻ ചെന്നപ്പോൾ അവള് ജിമ്മി ഡെ റൂം ൽ തന്നെ ആയിരുന്നു.

കിരൺ: ജിമ്മി നിന്നെ കണ്ടോ?

ധന്യ: ഏയ്, ഇല്ല ഞാൻ എങ്ങനെയാ ആ റൂമിലേക്ക് കയറി പോകുന്നത്? ഞാൻ അവളെ വിളിച്ചു ഹാൾ ൽ നിന്ന്.

💬 Comments

View all comments