Chapter Title : അമൃതകിരണം 7 [Meenu]
അപ്പ് ലേക്ക് തിരിഞ്ഞു.
അപ്പോഴേക്കും കിരൺ കുളി കഴിഞ്ഞു ഇറങ്ങി.
കിരൺ: ഞാൻ വേഗം കുളിച്ചില്ലേ? നിൻ്റെ മേക് അപ്പ് ഒന്നും ആയില്ലല്ലോ.
ധന്യ: ഞാൻ ഇപ്പൊ കഴിയും.
അവൾ സൂര്യയെ നോക്കി...
ഡാ... വേഗം കഴിക്കു നീ... ദേ ഇപ്പോൾ അനു ആന്റി ഒക്കെ വരും കെട്ടോ അപ്പോൾ നിന്നെ കളിയാക്കും കഴിച്ചു തീർക്കാത്തതിൽ. അതെങ്ങനെയാ TV ൽ ആണ് കണ്ണ്.
കിരൺ ഒരു T shirt ഉം ഷോർട്സ് ഉം ഇട്ടു നിമിഷ നേരം കൊണ്ട് റെഡി ആയി പുറത്തു സോഫ ൽ വന്നിരുന്നു.
കിരൺ: ഡാ.. ചെക്കാ, മതി TV കണ്ടത്. ഫുഡ് കഴിച്ചു തീർത്തേ. കുറെ നേരം ആയല്ലോ.
അതും പറഞ്ഞു അവൻ TV യുടെ ചാനൽ മാറ്റി ന്യൂസ് വച്ചു.
ധന്യ: ചേട്ടാ, അവർ റെഡി ആയൊന്നു നോക്കിയേ... എല്ലാവര്ക്കും ഉള്ള ചായ ഉണ്ടാക്കണം.
ധന്യ അത് പറഞ്ഞു നാവെടുത്തതും, ഡോർ തുറന്നു അമ്മു എത്തി.
അമ്മു: ഹാ... താൻ റെഡി ആയോ ഡോ?
കിരൺ: നീയും റെഡി ആയല്ലോ.
അമ്മു: ഹ്മ്മ്, അനു അവിടെ മേക് അപ്പ് തുടങ്ങിയതേ ഉള്ളു. മനു ഉം ജിമ്മി ഉം റെഡി ആയി. ധന്യ എവിടെ, ചായ ഉണ്ടാക്കണമല്ലോ. അതാ ഞാൻ ഇങ്ങു പോന്നത്.
ധന്യ: ഡീ ഞാൻ ഇവിടെ ഉണ്ട്...
അമ്മു: ആ... മേക് അപ്പ് ൽ ആണോ?
ധന്യ: പിന്നെ, ഇതിനു ഇത്ര മേക് അപ്പ് എന്തിനാ. സൺ സ്ക്രീൻ ഇട്ടതാ.
അമ്മു: ആ. അത് എനിക്കും വേണം. ഞാൻ
💬 Comments
View all comments