0%

Chapter Title : അമൃതകിരണം 7 [Meenu]

Author : Meenu Read All Parts 73581

കടകൾ നിരങ്ങാൻ.

ധന്യ: മനു... എങ്ങനെയുണ്ട്?

അവൾ അവനു നേരെയും അവളുടെ ഇടതു കാൽ നീട്ടി കാണിച്ചു.

മനു: ഇത് ഇപ്പോൾ വാങ്ങിയതാ?

ധന്യ: യെസ്...

മനു: കൊള്ളാം.

അപ്പോഴേക്കും ജിമ്മിയും അനു ഉം പിന്നാലെ നടന്നു വന്നു.

കിരൺ: നമുക്ക് നടക്കാം.

ജിമ്മി: നല്ല വെയിൽ ഉണ്ടാവും അവിടെ. തിരക്കും.

അമ്മു: വാ നമുക്ക് നടക്കാം.

അനു: അല്ല നിങ്ങൾക്ക് എവിടെ നിന്ന് കിട്ടി ഈ ഹാറ്റ്?

അമ്മു: ഞങ്ങൾ ഇപ്പോൾ വാങ്ങിയത്.

അനു: എനിക്കും വേണം.

ധന്യ: അങ്ങോട്ട് നടക്കുമ്പോൾ വാങ്ങാം.

എല്ലാവരും കൂടി നടന്നു. വെയിൽ ൻ്റെ കാഠിന്യത്തിൽ അവർ മുകളിലേക്ക് പോയില്ല. വെള്ളച്ചാട്ടത്തിൻ്റെ താഴേക്ക് പോയി.

പെണ്ണുങ്ങൾ മൂന്നും കൂടി ഓരോരോ പാറയിൽ കയറി ഫോട്ടോ എടുപ്പ് ആണ് പണി. ഫോട്ടോഗ്രാഫർ ടെ ജോലി മനു നും. സൂര്യ ധന്യയുടെയും അമ്മു ൻ്റെ യും കൂടെ ഉണ്ട്. കിരണും ജിമ്മിയും കുറച്ചു ഇപ്പുറത് തണലിൽ ഒരു പാറയിൽ കയറി ഇരുന്നു. അവിടെ ഇരുന്നു മൂന്നെണ്ണത്തിൻ്റെയും കോപ്രായങ്ങൾ കണ്ടു പരസ്പരം കമന്റ് പറഞ്ഞു ചിരിച്ചു കൊണ്ടിരുന്നു.

കിരൺ: മനു ൻ്റെ ഒരു അവസ്ഥ.

ജിമ്മി: നല്ല വെയിലും ഉണ്ട്.

അപ്പോളാണ് പിന്നിൽ ഉള്ള ഒരു ഗ്രൂപ്പ് ബാച്ചലേഴ്‌സ് ൻ്റെ കമ്മെന്റ്സ് കേൾക്കുന്നത് അവർ രണ്ടും.

"മൂന്നും ചരക്ക് ആണല്ലോ ഡാ, അവൻ ഒറ്റക്ക് മൂന്നിനേയും മാനേജ് ചെയ്യുവോ"

കിരണും ജിമ്മിയും പരസ്പരം നോക്കി ചിരിച്ചു, എന്നിട്ട് പതിയെ തിരിഞ്ഞു നോക്കി. അവര് നാല് പേര് ഉണ്ട്, നാലിൻ്റെയും കണ്ണ് മൂന്നു പെണ്ണുങ്ങളുടെ മേലെ

💬 Comments

View all comments