0%

Chapter Title : അമൃതകിരണം 7 [Meenu]

Author : Meenu Read All Parts 73507

ഒരു കാര്യവും ഇല്ലാതെ കുറെ കടകൾ കയറി നടക്കുക.

മനു എത്തിയപ്പോളേക്കും കിരൺ അവരെ വിളിച്ചു.

കിരൺ: നിങ്ങൾ എവിടെ?

ധന്യ: ഞങ്ങൾ അങ്ങോട്ട് വരുന്നു, നടക്കുകയാ.

അപ്പോളേക്കും നടന്നു വരുന്ന അവരെ കിരൺ കണ്ടു.

കിരൺ: ആ... ഓക്കേ... ഞാൻ കണ്ടു... വേഗം വാ, മനു ഒക്കെ എത്തി.

കിരൺ നോക്കുമ്പോൾ രണ്ടു പേരും ഓരോ റൌണ്ട് ഹാറ്റ് ഒക്കെ വാങ്ങി തലയിൽ വച്ചു വരുന്നുണ്ട്.

കിരൺ: ആഹാ... വാങ്ങൽ തുടങ്ങിയോ?

ധന്യ: എൻ്റെ പൊന്നു ചേട്ടാ നല്ല വെയിൽ ഉണ്ട്.

അമ്മു: ശരിക്കും ഡോ... അതാ വാങ്ങിയത്.

ധന്യ: ഡീ നീ ഇത് കെട്ടിത്തന്നെ...

കിരൺ: എന്താ ഇത്?

ധന്യ: ഇത് എനിക്ക് കാലിൽ കെട്ടാൻ.

കിരൺ നോക്കുമ്പോൾ, കാർ ൻ്റെ ഡോർ തുറന്നു തൻ്റെ ഇടതു കാൽ അതിലേക്ക് കയറ്റി വച്ചു നിന്ന ധന്യ യുടെ കാലിൽ, കണങ്കാൽ നു മേലെ കറുത്ത ചരട് കെട്ടികൊടുക്കുന്നു അമ്മു. അതിൽ രണ്ടു ചെറിയ കറുത്ത മുത്തുകൾ.

കെട്ടിക്കഴിഞ്ഞപ്പോൾ നല്ല ഭംഗിയുണ്ട്, ധന്യ യുടെ കാലിനു.

കിരൺ: എന്തൊക്കെയാണോ?

ധന്യ തൻ്റെ കാൽ അവൻ്റെ നേരെ നീട്ടി കാണിച്ചിട്ട്...

"നല്ല ഭംഗി ഇല്ലേ"

കിരൺ: ഓ... ഭംഗി ഉണ്ട്, ഭംഗി ഉണ്ട്.

മനു: നിങ്ങൾ വന്നിട്ട് കുറെ നേരം ആയോ?

കിരൺ: വന്നിട്ട്, രണ്ടു പേര് ഷോപ്പിംഗ് വരെ നടത്തി.

മനു: അത്ര സമയം ആയോ? ഞാൻ ഗൂഗിൾ മാപ് ഇട്ടു ആണ് വന്നത്.

കിരൺ: ഏയ്... ഒരു പതിനഞ്ചു മിനിറ്റ്. ഇവർക്ക് അത് മതിയല്ലോ

💬 Comments

View all comments