Chapter Title : അമൃതകിരണം 7 [Meenu]
ഏതെങ്കിലും ഒന്നിൽ നീ കയറിക്കോ.
മനു: അതെ.
ധന്യ: ഞാൻ ഇതിൽ കയറുവാ...
ധന്യ നടുക്കുള്ള റൂമിൽ കയറി, കൂടെ അനു ഉം അമ്മു ഉം അതിൽ തന്നെ കയറി.
മനു: ഇതിപ്പോൾ രണ്ടു റൂം മതിയാരുന്നു എന്ന് തോന്നുന്നു.
കിരൺ: അതെന്താ?
മനു: അവർ മൂന്നും ഒരു റൂമിൽ, നമ്മൾ മൂന്നും ഒരു റൂമിൽ മിക്കവാറും അങ്ങനെ ആവും.
കിരൺ: അത് കറക്റ്റ് ആണ്.
സൂര്യ നേരെ കട്ടിലിൽ കയറി കിടന്നു.
റൂമിൽ കയറിയ ധന്യ നേരെ പോയി കർട്ടൻ തുറന്നു...
മൂന്നു പേരും ഒരുമിച്ചു ഉരുവിട്ടു....
"വൗ....."
റൂമിൻ്റെ നേരെ കാണുന്ന wall കമ്പ്ലീറ്റ് ഗ്ലാസ് ആണ്. അതും പൂർണമായും തുറക്കാൻ കഴിയുന്ന ഫോൾഡഡ് വോൾ. തുറന്നു കഴിയുമ്പോൾ കാണുന്നത്, മൂന്നു റൂമിൻ്റെയും നീളത്തിൽ നീളമുള്ള പൂൾ ആണ്.
ആവേശത്തോടെ മൂന്നു പേരും പൂളിൻ്റെ ഡക്ക് ലേക്ക് ഇറങ്ങി. നല്ല കാറ്റു വീശുന്നുണ്ട്.
പൂൾ ഡക്ക് ൽ കൂടെ നടന്നു അതിൻ്റെ മറുവശത്തു എത്തിയപ്പോൾ അതിലും മനോഹരം.
താഴെ പുഴ ഒഴുകുന്നു. കല്ലുകളിൽ തട്ടി പതഞ്ഞു ഒഴുകുന്ന പുഴ. തെളിനീർ പോലത്തെ വെള്ളം. പുഴക്ക് മറുവശത്തു കാടിൻ്റെ വന്യ വശ്യത. ഇടതു വശത്തു താഴെ ഹോട്ടൽ ൻ്റെ മെയിൻ പൂൾ. അതിങ്ങനെ വളഞ്ഞു പുളഞ്ഞു കിടക്കുന്നു, വളരെ വലിയ വ്യാസത്തിൽ. മുകളിൽ നിന്ന് നോക്കുമ്പോൾ ആ പൂൾ നു മനം മയക്കുന്ന ഒരു ഭംഗി ഉണ്ട്. അധികം അകലെ അല്ലാതെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൻ്റെ വശ്യ മനോഹാരിത കാണാം.
ദൂരെ കാടിൻ്റെ ഉള്ളിൽ നിന്ന് പരിചിതമല്ലാത്ത
💬 Comments
View all comments