0%

Chapter Title : അമൃതകിരണം 7 [Meenu]

Author : Meenu Read All Parts 74K

വെള്ളത്തിൽ ഇറങ്ങിയ ധന്യ...

"അയ്യോ... ഭയങ്കര തണുപ്പ്...."

അമ്മു: വല്യ വർത്തമാനം ആണല്ലോ ഇപ്പോൾ സൂര്യയോട് പറഞ്ഞത്.

കിരൺ: ഇവർക്ക് പ്രശനം കാണില്ല, വണ്ണപ്പുറം അല്ലെ സ്ഥലം.

അനു: എന്നാലും നല്ല തണുപ്പുണ്ട്... മനുഷ്യ…

ജിമ്മി: കുറച്ചു കൂടി അങ്ങോട്ട് മാറിയാലോ. വെള്ളം കൂടുതൽ ഉള്ളിടത്തേക്ക്.

കിരൺ: നിങ്ങൾ നടന്നോ, ഞാൻ ഇവനെ ഒന്ന് സെറ്റ് ആക്കട്ടെ?

അമ്മു: സൂര്യ യെ ഞാൻ നോക്കിക്കൊള്ളാം ഡോ. താൻ പൊയ്ക്കോ അവരുടെ കൂടെ.

കിരൺ: ഏയ് വേണ്ട, താൻ ചെല്ല്.

ധന്യ: ചേട്ടൻ അവനെ നോക്കുവോ, ഞാൻ ഇവരുടെ കൂടെ പോട്ടെ?

കിരൺ: ഹാ... നീ പൊയ്ക്കോ.

നോക്കി പോവണം കെട്ടോ, കാലു കല്ലിൽ തന്നെ ചവിട്ടണം, കല്ലിൻ്റെ ഇടയിൽ പോവരുത്.

ജിമ്മി: ഒരെണ്ണം കൂടി അടിച്ചിട്ട് വരാമായിരുന്നു.

മനു: സത്യം ജിമ്മി. ഒന്നും ആയില്ല. ഒരെണ്ണം കൂടി അടിച്ചിരുന്നെങ്കിൽ ഈ തണുപ്പ് ഒക്കെ മാറിയേനെ.

കിരൺ: പോടാ.

അവർ അഞ്ചു പേരും കുറച്ചു വെള്ളം ഉള്ളിടത്തേക്ക് നടന്നു.

ധന്യ: നീന്താൻ പറ്റില്ല അല്ലെ?

ജിമ്മി: നല്ല സുഖം ആയിരിക്കും കല്ലിൽ ഇടിച്ചിട്ട്.

അമ്മു: അതെ.. വളരെ നല്ല സുഖം ആയിരിക്കും.

മനു ഏറ്റവും ഫ്രണ്ട് ലും അനു പിന്നാലെയും നടന്നു. അവരുടെ പിന്നിൽ ധന്യ, അമ്മു, ഏറ്റവും പിന്നിൽ ജിമ്മിയും. ഇടയ്ക്കു അനു വെള്ളത്തിൽ ഇറങ്ങി മനു വും കൂടെ ഇറങ്ങി.

മനു: ഇവിടെ വെള്ളം ഉണ്ട് അത്യാവശ്യം.

ജിമ്മി: ഹ്മ്മ്... അത്യാവശ്യം വെള്ളം ഉള്ള സ്ഥലം ആണ് ഇപ്പോൾ.

ധന്യ: ദൈവമേ… നമ്മൾ കാടിൻ്റെ അടുത്തെത്തി

💬 Comments

View all comments