0%

Chapter Title : അമൃതകിരണം 7 [Meenu]

Author : Meenu Read All Parts 74K

ജിമ്മി: ആ... ആ ചെക്കൻ മാർ ഇല്ലാത്തത് ഭാഗ്യം, ഇല്ലെങ്കിൽ ധന്യയുടെ സ്കോർ കുറഞ്ഞു, അതും കൂടി അമ്മു നു കിട്ടിയേനെ.

അമ്മു: പോടാ....

ധന്യ ചിരിച്ചു....

പെട്ടന്ന് ധന്യയുടെ ഇടതു കാലിൽ നിന്നു എന്തോ അഴിഞ്ഞു പോയ തോന്നൽ. കൊലുസ് പോയോ എന്നുള്ള വെപ്രാളത്തിൽ ധന്യ വെള്ളത്തിലേക്ക് മുങ്ങി. തെളിഞ്ഞ വെള്ളത്തിൽ അവളുടെ കാലിൽ നിന്നു അപ്പോൾ വാങ്ങി കെട്ടിയ കറുത്ത ചരട് അഴിഞ്ഞു പോകുന്നത് അവൾ കണ്ടു. ഒഴുക്ക് കുറവുള്ള വെള്ളം കൂടിയ ഭാഗം ആയതു കൊണ്ട് ധന്യക്ക് വേഗം അത് കൈക്കലാക്കാൻ കഴിഞ്ഞു.

മുങ്ങി നിവർന്ന ധന്യ...

"ഡീ കോരങ്ങീ നീ എന്ത് കെട്ടു ആടീ കെട്ടിയത്"

അമ്മു: അഴിഞ്ഞു പോയോ?

ധന്യയുടെ കൈയിൽ അവൾ പൊക്കി പിടിച്ചിരിക്കുന്ന ചരട് നോക്കി അമ്മു ചോദിച്ചു.

ധന്യ: പിന്നില്ലാതെ? നിൻ്റെ ഒരു കെട്ട്, തത്കാലം ട്രൗസര് ൻ്റെ പോക്കറ്റ് ൽ ഇടാം, എന്നിട്ട് റൂമിൽ ചെന്നിട്ട് നമുക്ക് കെട്ടാം.

അമ്മു: ദേ ഇവനെ കൊണ്ട് കെട്ടിക്കാം, ഡാ... ജിമ്മി...

ജിമ്മി: എന്താ?

അമ്മു: ധന്യയുടെ കാലിലെ ചരട് അഴിഞ്ഞു പോയി നീ ഒന്ന് കെട്ടികൊടുത്തെ. ഞാൻ കെട്ടിയാൽ അത് പിന്നേം അഴിഞ്ഞു പോവും.

ജിമ്മി: (അമ്മു ൻ്റെ അടുത്തേക്ക് വന്നിട്ട്) എന്താ?

അമ്മു: അവളുടെ കാലിൽ ലെ ചരട് അഴിഞ്ഞു പോയി, നീ ഒന്ന് നന്നായിട്ട് കെട്ടികൊടുക്ക്. ഞാൻ കെട്ടികൊടുത്തതാ, ആ അഴിഞ്ഞത്‌.

ജിമ്മി: കൊള്ളാം… ഇവളെ കൊണ്ട് ആണ് ധന്യ കെട്ടിച്ചത്?

ജിമ്മി അമ്മു നെ കടന്നു ധന്യയുടെ അടുത്തേക്ക് എത്തി.

ധന്യ:

💬 Comments

View all comments