Chapter Title : അമൃതയും ആഷിയും 2 [Annie]
" ഓ എനിക്കത് അറിയില്ലായിരുന്നു" ഞാൻ പറഞ്ഞു.
" അതെ അവർക്ക് ഒരു പെണ്ണായാൽ എന്റെ അടുത്ത് നിന്നും ജോലിസംബന്ധമായ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിന്എന്തോ വലിയ ബുദ്ധിമുട്ടായിരുന്നു. ഈ ഗ്രാമത്തിൽ വളർന്നുവന്ന അവർക്ക് ഒരു പെണ്ണ് അവരുടെ മുകളിൽ ജോലി ചെയ്യുന്നതുംഒന്നും അംഗീകരിക്കാൻ കഴിയാത്തതാണ്. അതും ചെറുപ്പക്കാരിയായ എന്റെ അടുത്ത് നിന്നും. അതുകാരണം ഞങ്ങളുടെ ഇടയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായി. എനിക്ക് പലതവണ അവർ എടുത്ത് കയർത്തു സംസാരിക്കേണ്ടി വന്നിട്ടുണ്ട്".
" എന്നിട്ട് എന്തുണ്ടായി"
ആഷി ഒരു ദീർഘനിശ്വാസം എടുത്തു. എന്തൊക്കെയുണ്ട് ഷെയർ ചെയ്യാൻ പറ്റും എന്ന് ആലോചിക്കുകയാകും ഒരുപക്ഷേ. " കുറച്ചുദിവസത്തിനുള്ളിൽ തന്നെ അതൊക്കെ ഞങ്ങൾ സംസാരിച്ചു തീർത്തു. ഈ കാര്യങ്ങളൊക്കെ പറഞ്ഞു ഞാൻ ചേച്ചിയെ ബോറടിപ്പിക്കുന്നില്ല". അതു പറഞ്ഞ് അവൾ ടോപ്പിക്ക് മാറ്റി. ശരിക്കും ഇത്രയും പ്രശ്നങ്ങൾ ഉണ്ടായ അവരുമായി എങ്ങനെ സെക്സ് ചെയ്യാൻ തുടങ്ങി എന്ന് ആലോചിച്ച് എനിക്ക് അത്ഭുതമായി. എനിക്കത് അവളോട് ചോദിക്കണമെന്നുണ്ടായിരുന്നു അവളെ രാത്രിയിൽ അവിടെ കണ്ടതും പറഞ്ഞതും എല്ലാം പക്ഷേ വേണ്ടെന്നുവച്ചു.
വീണ്ടും പലതവണ ഞാൻ ഓഫീസ് വിട്ട് ഇറങ്ങുമ്പോൾ ആഷിയുടെ സ്കൂട്ടർ പാർക്കിംഗ് ലോട്ടിൽ കണ്ടിരുന്നു. താഴെ ഫ്ലോറിൽ എന്താണ് നടക്കുന്നത് എന്ന് എനിക്ക് അറിയാമായിരുന്നെങ്കിലും ഞാനെന്റെ മനസ്സിനെ നിയന്ത്രിച്ച് ഒന്നുമറിയാത്തതുപോലെ വീട്ടിലേക്ക് പോകും.
കുറച്ചുദിവസം കഴിഞ്ഞ് ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങാൻ കുറച്ച് ലേറ്റായി. അത്യാവശ്യമായി ചെയ്തുതീർക്കേണ്ട ചില ജോലികൾ കാരണം ഇറങ്ങിയപ്പോൾ ആറു മണിയായി. അപ്പോഴും കുറച്ചു പേരൊക്കെ ഓഫീസിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഞാനെന്തായാലും എന്റെ പണിയൊക്കെ തീർത്ത് പാർക്കിംഗ് ൽ വന്നു കാറിലേക്ക് കേറാൻ
💬 Comments
View all comments