Chapter Title : അമൃതയും ആഷിയും 2 [Annie]
തുടങ്ങിയപ്പോൾ ആരോ എന്റെ പിന്നിൽ കൂടി വരുന്നതായി തോന്നി. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ബാബുവും ശങ്കറും ആയിരുന്നു എന്റെ പിന്നിൽ.
"അമൃത മേഡം... ഞങ്ങൾക്കൊരു സഹായം ചെയ്യാമോ? ഞങ്ങൾക്ക് ഒരു ലിഫ്റ്റ് വേണം. "
ഞാൻ അവരെ തന്നെ നോക്കി ഒരു നിമിഷം നിന്നു. ഞാൻ ഇതിനുമുമ്പ് ബാബുവുമായി അധികം സംസാരിച്ചിട്ടില്ല. രണ്ടോ മൂന്നോ തവണ മാത്രം ആണ് സംസാരിച്ചിട്ടുള്ളത് അതും ചില മനുഫാക്ടറിങ് സ്പെഷ്ഫിക്കേഷൻസ് എനിക്ക് തന്നെ ബാബുവിന് പറഞ്ഞു കൊടുക്കേണ്ടി വന്നപ്പോൾ മാത്രം. ശങ്കറുമായി ഒരിക്കലും സംസാരിക്കേണ്ടി വന്നിട്ടില്ല.
എനിക്ക് എന്ത് പറയണം എന്ന് പിടികിട്ടിയില്ല.
"പ്ലീസ് മേഡം ബസ്റ്റാൻഡ് വരെ മതി. ഞങ്ങൾ പിടിച്ച് കഴിക്കുക ഒന്നുമില്ല " ബാബു ചിരിച്ചുകൊണ്ട് പറഞ്ഞു.
" ശരി കയറിക്കോള്ളൂ " എന്തായാലും ബസ് സ്റ്റാൻഡിലേക്ക് അധിക ദൂരമില്ല കൂടിപ്പോയാൽ രണ്ട് കിലോമീറ്റർ. അത് വരെ അവരെ സഹിക്കുക തന്നെ.
ബാബു എന്നോടൊപ്പം ഫ്രന്റ് സീറ്റിൽ കയറി ശങ്കർ പിന്നിലും. ബാബുവിന്റെ ചുണ്ടിൽ ഒരു ഗൂഢസ്മിതം ഉണ്ടായിരുന്നു. എന്തോ മനസ്സിലാക്കിയിട്ട് എന്നാ പോലെ. കാർ കുറച്ചു ദൂരം ഓടിയപ്പോൾ ബാബു ചോദിച്ചു.
" നിനക്ക് കണ്ടതൊക്കെ ഇഷ്ടപ്പെട്ടു അല്ലെ? ശരിക്കും എനിക്ക് അങ്ങനെ ആണ് തോന്നിയത്".
ഞാൻ പേടിയോടെ ബാബുവിനെ നോക്കി. പെട്ടന്ന് ഉള്ള ഹോണടിയാണ് എന്നെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത്. പെട്ടന്ന് വെട്ടിച്ചില്ലായിരുന്നെങ്കിൽ എതിരെ വന്ന വാഹനത്തിൽ ഇടിച്ചേനെ.
"ഇപ്പോൾ നീ റോഡിൽ നോക്കി വണ്ടിയൊടിക്ക് " ബാബു ഒരു ചിരിയോടെ പറഞ്ഞു.
"നിങ്ങൾ എന്തൊക്കെ ആണ് പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല " ഞാൻ
💬 Comments
View all comments