Chapter Title : അമൃതയും ആഷിയും 3 [Annie]
അത് ശരി വെച്ചു.
"ഭൂരിഭാഗം വരുന്ന ജോലിക്കാരെയും കൈകാര്യം ചെയ്യാൻ വളരെ എളുപ്പമായിരുന്നു. പക്ഷേ ബാബു യൂസഫ് പിന്നെ ഹീര അവർ എനിക്കൊരു തലവേദന തന്നെയായിരുന്നു. ഞാൻ കൊടുക്കുന്ന നിർദ്ദേശങ്ങൾ പലതും അംഗീകരിക്കാൻ അവർക്ക് പ്രയാസമായിരുന്നു. കൂടാതെ പല സമയത്തും തർക്കിക്കുകയും ചെയ്യും. പക്ഷേ അവർ അധികം തെറ്റ് വരുത്താത്തതിനാൽ അത് വലിയ പ്രശ്നമായിരുന്നില്ല. എന്റെ ഏറ്റവും വലിയ തലവേദന പുതിയതായിട്ട് ജോലിക്ക് വന്ന ശങ്കർ എന്ന ചെറുപ്പക്കാരനായിരുന്നു".
ഞാൻ സൂപ്പ് കുടിച്ചു കൊണ്ട് തന്നെ തലയാട്ടി. ആഷി തുടർന്ന് പറഞ്ഞു തുടങ്ങി.
" ശങ്കർ ഒരുപാട് തെറ്റുകൾ വരുത്തുമായിരുന്നു. അത് തെറ്റാണെന്ന് അവന് അറിയാമായിരുന്നിട്ടും അവനത് ശരിയാക്കുന്നതിൽ ശ്രദ്ധ കാണിച്ചില്ല. പ്രോഡക്ടിൽ വരുന്ന ഒരു മില്ലിമീറ്റർ വ്യത്യാസം പോലും അതിന്റെ ക്വാളിറ്റിയെ എങ്ങനെ ബാധിക്കും എന്ന് ഞാൻ പറയാതെ തന്നെ ചേച്ചിക്ക് അറിയാമല്ലോ. അതുകൊണ്ട് ഞാൻ അവനായിരുന്നു ഏറ്റവും കൂടുതൽ റീ വർക്ക് കൊടുത്തു കൊണ്ടിരുന്നത്. അങ്ങനെ ഒരു ദിവസം എനിക്ക് തോന്നുന്നു വെള്ളിയാഴ്ച ആയിരുന്നു എന്ന്. അന്ന് അവൻ ചെയ്തുകൊണ്ടിരുന്ന പത്തിൽ 9 എണ്ണവും ഞാൻ റിജക്ട് ആക്കി. അടുത്ത ദിവസം തന്നെ ഷിപ്മെന്റ് പോകേണ്ട പ്രൊഡക്ടുകൾ ആയിരുന്നതിനാൽ അന്ന് അത് തീർക്കേണ്ടത് വളരെ അത്യാവശ്യമായിരുന്നു. അതായത് ജോലി സമയത്തിന് ശേഷവും അവനു തുടർന്നും പണി ചെയ്യേണ്ടി വരും. കൂടാതെ എനിക്കും നിൽക്കേണ്ടിവരും പണി തീർന്ന ശേഷം പരിശോധന നടത്തി ഉറപ്പാക്കാൻ വേണ്ടി".
"അതെന്നെ ശരിക്കും വിഷമിപ്പിച്ചു. അന്ന് ജോലി കഴിഞ്ഞു വീട്ടുകാരുമായി പുറത്തു പോകാൻ പ്ലാൻ ഉണ്ടായിരുന്നു. ഇവന്റെ ശ്രദ്ധക്കുറവ് കാരണം കൊണ്ട്
💬 Comments
View all comments