Chapter Title : അമൃതയും ആഷിയും 3 [Annie]
മാത്രമായിരുന്നില്ല എനിക്ക് വേറെ ചിലതൊക്കെ ചേച്ചിയോട് സംസാരിക്കാനുണ്ട്".
എന്റെ അടിവയറ്റിൽ നിന്ന് ഒരു പെരുപ്പ് കയറി വന്നു. ഇവൾക്ക് എല്ലാം അറിയാം അവർ അവളുടെ എല്ലാം തുറന്നു പറഞ്ഞു കഴിഞ്ഞു. എന്റെ ദൈവമേ ഇത് എങ്ങോട്ടാണ് ഈ പോകുന്നത്. അവൾ എന്റെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കി.
" ഓക്കേ നിനക്ക് എന്താണ് പറയാനുള്ളത് "
" ചേച്ചി ഞാൻ ഒരു മണ്ടത്തരം കാണിച്ചു. വെറും മണ്ടത്തരം അല്ല ആന മണ്ടത്തരം. അതെന്തെങ്കിലും പുറത്തിറങ്ങി കഴിഞ്ഞാൽ എന്റെ മാനവും ജോലിയും എല്ലാം പോകും " പറഞ്ഞു.
" ശരി"
" ചേച്ചിക്ക് ഓർമ്മയില്ലേ ഞാനൊന്നു പറഞ്ഞത് എനിക്ക് ഫാക്ടറിയിലെ ചില ജോലിക്കാരുമായി കുറച്ച് പ്രശ്നമുണ്ടായിരുനെന്നും പിന്നീട് അതെല്ലാം സോൾവ് ആയെന്നും ഞാൻ പറഞ്ഞത് ഓർമയില്ലേ "
" ഓർമ്മയുണ്ട് " അവൾ എന്താണ് പറഞ്ഞുവരുന്നതെന്ന് ഒരു എത്തും പിടിയും ഇല്ലാതെ ഞാൻ പറഞ്ഞു.
" ശരിക്കും എന്താണ് നടന്നതെന്ന് ഞാൻ ചേച്ചിയോട് പറയാം. ഞാനൊന്നും മുഴുവൻ കാര്യങ്ങളും ചേച്ചിയോട് പറഞ്ഞിരുന്നില്ല. ചേച്ചിക്ക് അറിയായിരുന്നല്ലോ ഫാക്ടറിയിൽ പുതിയ ടൂൾസ് ഉണ്ടാക്കുന്നതിന്റെ മേൽനോട്ടം എനിക്കായിരുന്നു. അതുണ്ടാക്കുമ്പോൾ പിഴവുകൾ പരമാവധി കുറയ്ക്കുക എന്നതായിരുന്നു എന്റെ ഉത്തരവാദിത്വം. അതുകൊണ്ടുതന്നെ അവർ പണിയെടുത്തു കൊണ്ടിരിക്കുമ്പോൾ ഞാൻ കൂടുതൽ റൗണ്ട്സ് നടത്തുകയും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും തെറ്റുചെയ്യുന്നത് നിന്നും അവരെ തടയുകയും ചെയ്തു പോന്നു. പിഴവുകൾ വരുത്താതിരിക്കുക എന്നത് എന്റെ ഉത്തരവാദിത്വം ആയിരുന്നതിനാൽ, ആരെങ്കിലും തെറ്റ് ചെയ്താൽ ഞാൻ ആ പീസ് എടുത്തു കളയുകയും വീണ്ടും റീ വർക്ക് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുമായിരുന്നു".
ഞാൻ തലകുലുക്കി
💬 Comments
View all comments