Chapter Title : അനാമിക ചേച്ചി മൈ ലൗവ് 1 [എസ്തഫാൻ]
ഞാൻ ഇപ്പോഴല്ലേ വന്ന് കിടന്നത്, എനിക്ക് വയ്യ അമ്മ തന്നെ പോയി കൊടുത്തോ..."
അതും പറഞ്ഞു തിരിഞ്ഞു നടന്നപ്പോഴാണ് എനിക്ക് അതിന്റെ ഒരു റിസ്ക് മനസ്സിലായത്. ഇനി ഈ സമയത്ത് അമ്മ അനുവേച്ചിയുടെ അടുത്ത് പോയാൽ ചേച്ചി എന്തെങ്കിലും പറഞ്ഞാലോ, അതിലും നല്ലത് ഞാൻ തന്നെ പോകുന്നതായിരിക്കും എന്ന് എനിക്ക് തോന്നി. മാത്രമല്ല ഒരു ചാൻസ് കിട്ടിയാൽ ചേച്ചിയോട് സോറി പറയാമല്ലോ. അങ്ങനെ ഞാൻ ചക്കയും വാങ്ങി ചേച്ചിയുടെ വീട്ടിലേക്ക് നടന്നു.
ഞാൻ പോകുമ്പോൾ ചേച്ചിയും അല്ലിയൂം ഉമ്മറക്കോലായിൽ ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ ചേച്ചിയുടെ മുഖത്ത് നോക്കിയപ്പോൾ മുൻപൊന്നും കാണാറുണ്ടായിരുന്ന ഒരു ചിരിയോ സന്തോഷമോ എന്നെ കണ്ടപ്പോൾ ഇല്ലായിരുന്നു.
"ചേച്ചി ഇതിവിടെ തരാൻ അമ്മ തന്നതാ..."
ഞാൻ ചക്ക താഴെ വെച്ചു ചേച്ചിയോട് പറഞ്ഞു. ചേച്ചി എന്നെ ഒന്ന് നോക്കി അതു എടുത്ത് അകത്തേക്ക് പോയി.
ഞാനവിടെ അല്ലുവിൻ്റെ അടുത്തിരുന്നു. അവളോട് ഓരോന്ന് ചോദിച്ചു.
"അല്ലി, നീ പോയി കുറച്ചു ടിവി കാണ്, എനിക്ക് നന്ദു മാമനോട് കുറച്ച് സംസാരിക്കാൻ ഉണ്ട്.."
കേട്ടപാതി കേൾക്കാത്ത പാതി അല്ലി അകത്തേക്ക് പോയി ടിവി കാണാൻ തുടങ്ങി. ചേച്ചിയുടെ ചീത്തവിളി കേൾക്കാനായി ഞാൻ കാത്തിരുന്നു. അത് അല്ലാതെ വേറൊന്നും ഈ സമയത്ത് പറയാനില്ലല്ലോ.
"ഡാ.. നീയെന്താ നേരത്തെ അങ്ങനെയൊക്കെ ചോദിച്ചത്.. നിന്നെക്കുറിച്ച് പറയുമ്പോൾ കണ്ണേട്ടനും അമ്മയ്ക്കും അച്ഛനും എല്ലാം നൂറ് നാവാണല്ലോ ഇങ്ങനെയൊന്നും നിൻറെ അടുത്ത് നിന്ന് ഞാൻ പ്രതീക്ഷിച്ചില്ല.."
"അത് ചേച്ചി അങ്ങനെയൊന്നുമല്ല.. ഞാനപ്പോ എന്തോ ആലോചിച്ചപ്പോൾ.."
എനിക്ക് പറയാൻ വാക്കുകൾ ഒന്നും കിട്ടുന്നുണയിരുന്നില്ല.
"എങ്ങനെയല്ലെന്ന്... നന്ദു.. നിന്നെക്കുറിച്ച് എല്ലാവരും
💬 Comments
View all comments