Chapter Title : അനാമിക ചേച്ചി മൈ ലൗവ് 1 [എസ്തഫാൻ]
നല്ലത് പറയുന്നത് ഞാൻ ഇതുവരെ കേട്ടിട്ടുള്ളൂ.. അതുകൊണ്ടുതന്നെയാണ് നിനക്ക് ഈ വീട്ടിൽ ഇത്രയും സ്വാതന്ത്ര്യം കിട്ടിയതും. നിനക്കറിയാമല്ലോ എനിക്ക് അനിയനോ ചേട്ടനോ ആരുമില്ല നിന്നോട് കൂടെ കൂടിയപ്പോൾ എനിക്ക് അങ്ങനെ ആരൊക്കെയോ ഉണ്ടെന്ന് ഒരു തോന്നൽ വന്നു. അതുകൊണ്ടാ നീയുമായി ഞാൻ അത്രയും അടുത്ത് ഇടപഴകിയത്, നീ അത് വേറെ രീതിയിൽ മുതലാക്കാൻ ശ്രമിച്ചു."
എന്റെ കൈയും കാലും വീണ്ടും വിറയ്ക്കാൻ തുടങ്ങി. ചേച്ചി എന്നെ ഒരു അനിയനെ പോലെയാണ് കണ്ടത് എന്നുകൂടെ പറഞ്ഞപ്പോൾ ഞാൻ അങ്ങ് ഇല്ലാതെയായി. അവിടെ നിന്ന് ഇറങ്ങിനിന്ന് ഇറങ്ങി ഓടിയാൽ മതിയെന്ന് പോലും എനിക്ക് തോന്നി.
"അങ്ങനെ തന്നെയാ ചേച്ചി എനിക്കും തോന്നിയത്.. ചേച്ചി എന്റെ സ്വന്തം ചേച്ചി ആയിട്ട് തന്നെയാ ഞാനും കണ്ടത്.. എൻറെ തല തോർത്തി തരുമ്പോൾ എന്തോ ഒരു ഇഷ്ടക്കൂടുതൽ തോന്നി.. അതുകൊണ്ടാ ഞാൻ എത്ര സ്നേഹമുണ്ടെന്നൊക്കെ ചോദിച്ചത്. സ്നേഹമുണ്ടെന്ന് പറഞ്ഞപ്പോഴാണ് ഞാൻ ഉമ്മയ്ക്ക് ചോദിച്ചത്.. അല്ലേലും ചേച്ചി അനിയന് ഉമ്മ കൊടുക്കുന്നതിൽ എന്താ തെറ്റ്..."
വീണ സ്ഥലത്ത് കിടന്നു ഉരുളുക എന്നൊക്കെ പറയില്ലേ. കുറച്ച് സമയം അതായിരുന്നു അവിടെ നടന്നത്. എൻറെ ഭാഗം പരമാവധി ന്യായീകരിക്കാൻ ഞാൻ ശ്രമിച്ചു. അത് എത്രത്തോളം വിജയിക്കുമെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു.
പക്ഷേ അത് കേട്ടപ്പോൾ ചേച്ചി കുറച്ചുനേരത്തേക്ക് ഒന്നും മിണ്ടാതെ എന്തോ ആലോചിച്ചു. എൻറെ സെന്റി അപ്പ്രോച്ച് വർക്ക് ആവുമെന്ന് എനിക്ക് തോന്നി.
"ചേച്ചി തന്നെ ആലോചിച്ചു നോക്ക്.. ഇത്രയും കാലത്തിനിടയ്ക്ക് ചേച്ചിക്ക് ഏറ്റെടുത്ത് നിന്ന് എന്തെങ്കിലും മോശം അനുഭവം ഉണ്ടായിട്ടുണ്ടോ..."
"അതില്ല.."ഒരുപാട് ചിന്തിക്കാതെ തന്നെ ചേച്ചി മറുപടി പറഞ്ഞു.
💬 Comments
View all comments